ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
കൊച്ചി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി സഹകരിച്ച് ന്യൂറോ ഡയഗ്നോസ്റ്റിക്സ് സംഘടിപ്പിച്ച ആഗോള രോഗ നിര്‍ണയശാസ്ത്ര സമ്മേളനം 'പാത്ത്ഫൈന്‍ഡര്‍ 2019' പൂനെയില്‍ സമാപിച്ചു. പ്രമേഹം, ഹൃദ്രോഗം, പുനരുല്‍പ്പാദന ആരോഗ്യം എന്നീ മേഖലകളില്‍ സെമിനാറുകളും ചര്‍ച്ചകളും സമ്മേളനത്തില്‍ നടന്നു.
Advertisment
ഇന്ത്യയിലുടനീളമുള്ള വിവിധ ആശുപത്രികള്‍, ഗവേഷണ കേന്ദ്രങ്ങള്‍, ഡയഗ്നോസ്റ്റിക് സെന്‍ററുകള്‍ എന്നിവിടങ്ങളില്‍ നിന്ന് 400ഓളം ഡോക്ടര്‍മാരും ഇരുപതോളം വിദഗ്ധരും സമ്മേളനത്തില്‍ പങ്കെടുത്തു.
രാജ്യത്ത് ജീവിതശൈലീ രോഗങ്ങളുടെ വളര്‍ച്ച ആശങ്കപ്പെടുത്തുന്ന നിരക്കിലാണെന്നും ഇതു പ്രതിരോധിക്കാന്‍ ജീവിത രീതികളില്‍ മാറ്റം ആവശ്യമാണ്. ഇതിനുള്ള മാര്‍ഗങ്ങളാണ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തതെന്ന് ന്യൂബെര്‍ഗ് ഡയഗ്നോസ്റ്റിക്സ് ചെയര്‍മാനും എംഡിയുമായ ഡോ. ജി.എസ്.കെ വേലു പറഞ്ഞു.