New Update
കൊച്ചി: ലോക്ഡൗണ്‍ മൂലം ആശുപത്രിയില്‍ എത്താന്‍ കഴിയാത്തവര്‍ക്കായി മികച്ച ചികിത്സാ സേവനങ്ങള്‍ വീടുകളില്‍ എത്തിക്കാനായി ആസ്റ്റര്‍ മെഡ്‌സിറ്റി ആസ്റ്റര്‍ അറ്റ് ഹോം എന്ന പദ്ധതി ആരംഭിച്ചു.
Advertisment
വിദഗ്ധ നഴ്‌സുമാരുടെ പരിചരണം, രക്ത പരിശോധന, മരുന്നുകള്‍, രോഗ പരിചരണത്തിനുള്ള അവശ്യസാധനങ്ങള്‍ എന്നീ സേവനങ്ങളാണ് വീടുകളില്‍ എത്തിക്കുക.
ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ 15 മുതല്‍ 20 കിലോമീറ്റര്‍ ചുറ്റളവില്‍ രാവിലെ 7 മുതല്‍ വൈകിട്ട് 5 മണി വരെയാണ് സേവനങ്ങള്‍ ലഭിക്കുക. സേവനങ്ങള്‍ക്കായി 9656900760 എന്ന നമ്പറില്‍ ബന്ധപ്പെടുക.