കൊച്ചി: കോവിഡ് 19 പടരുന്നതു തടുക്കാനായി ഉപഭോക്താക്കള്‍, ജീവനക്കാര്‍, വെണ്ടര്‍മാര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, സമൂഹം എന്നിവര്‍ക്കു പിന്തുണ നല്‍കാനായി ആക്‌സിസ് ബാങ്ക് 100 കോടി രൂപ മാറ്റി വെച്ചു.
രാജ്യത്ത് 2.6 കോടി ഉപഭോക്താക്കളുള്ള ആക്‌സിസ് ബാങ്ക് സേവിങ്‌സ്, കറണ്ട് അക്കൗണ്ടുകള്‍, പ്രീ പെയ്ഡ് കാര്‍ഡ് ഉപഭോക്താക്കള്‍ എന്നിവര്‍ക്ക് ഓണ്‍ലൈന്‍ ഐ എം പി എസ്, എടിഎം സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകള്‍ തുടങ്ങിയവയ്ക്കുള്ള ചാര്‍ജുകള്‍ മാര്‍ച്ച് 31 വരെ ഇളവു ചെയ്തു കൊടുക്കും.
ഉപഭോക്താക്കള്‍ സമഗ്രമായ ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി ‘ഭൗതീക സമ്പര്‍ക്കം കുറക്കണമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ആക്‌സിസ് ബാങ്ക് മാനേജിങ് ഡയറക്ടറും സി ഇ ഒയുമായ അമിതാഭ് ചൗധരി അഭ്യര്‍ത്ഥിച്ചു.
ഉപഭോക്താക്കള്‍ക്ക് തടസമില്ലാത്ത സൗകര്യപ്രദമായ ബാങ്കിങ് ഇടപാടുകള്‍ക്കായി തങ്ങള്‍ വിവിധ ഇടപാടുകളുടെ ചാര്‍ജുകള്‍ ഒഴിവാക്കുകയാണ്.
ഈയൊരു നിര്‍ണായക സന്ദര്‍ഭത്തില്‍ രാഷ്ട്രത്തിനും ജനങ്ങള്‍ക്കും പിന്തുണ നല്‍കുന്ന തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.