ആക്‌സിസ് ബാങ്ക് മാക്‌സ് ലൈഫില്‍ 30% ഓഹരിയെടുക്കും

New Update

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് മാക്‌സ് ലൈഫില്‍ 30 % ഓഹരിയെടുക്കും. ഇതു സംബന്ധിച്ച കരാറില്‍ ആക്‌സിസ് ബാങ്കും മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡും തമ്മില്‍ കരാര്‍ ഒപ്പിട്ടു.

Advertisment

ഇതോടെ മാക്‌സ് ലൈഫ് ആക്‌സിസ് ബാങ്കിന്റേയും മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റേയും സംയുക്ത സരംഭമായി മാറും. മാക്‌സ് ലൈഫിന്റെ ടാഗ് ലൈനില്‍ ആക്‌സിസ് ബാങ്കിന്റെ പേരും കൂടി ചേര്‍ക്കും.

publive-image

രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ മാക്‌സ് ലൈഫില്‍, മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന് ഇപ്പോള്‍ 72.5 ശതമാനവും മിത്‌സുയി സുമിറ്റോമോ ഇന്‍ഷുറന്‍സിന് 25.5 ശതമാനവും ആക്‌സിസ് ബാങ്കിന് തീരെ ചെറിയ ഓഹരി പങ്കാളിത്തവുമാണുണ്ടായിരുന്നത്. മിത്‌സുയിയുടെ 20.6 ശതമാനം ഓഹരികള്‍ ആക്‌സിസ് ബാങ്കും ശേഷിച്ചത് മാക്‌സ് ഫിനാന്‍ഷ്യലും വാങ്ങും.

ഈ സംയുക്ത സംരംഭം ദീര്‍ഘകാലത്തില്‍ ഇതു ബന്ധപ്പെട്ടവര്‍ക്കെല്ലാം മികച്ച നേട്ടമുണ്ടാക്കി നല്‍കുമെന്നും ഇരു കമ്പനികളും തമ്മിലുള്ള ഇപ്പോഴുള്ള പ്രവര്‍ത്തന ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്നും ആക്‌സിസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അമിതാഭ് ചൗധരി അഭിപ്രായപ്പെട്ടു.

ഈ കരാറിലൂടെ മാക്‌സ് ലൈഫിന്റെ മത്സരക്ഷമത ഗണ്യമായി വര്‍ധിക്കുകയും
ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ ഗണ്യമായ ശക്തിയായി മാറുമെന്നും മാക്‌സ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ അനല്‍ജിത് സിംഗ് പറഞ്ഞു.

Advertisment