അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിച്ച് ബോബി ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ്റ്

New Update

കോഴിക്കോട്: ലോക്ക് ഡൗൺ കാരണം മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിച്ച്‌ ബോബി ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ്റ്. നാട്ടിലെത്താൻ സാധിക്കാതെ കർണാടകയിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞിരുന്നവരെയാണ് ആദ്യഘട്ടമെന്ന നിലയിൽ മൂന്നു ബസ്സുകളിലായി നാട്ടിലെത്തിച്ചത്.

Advertisment

publive-image

രാവിലെ സംസ്ഥാന അതിർത്തിയിലെത്തിയ യാത്രക്കാരെ വൈദ്യപരിശോധനക്ക് ശേഷം കൽപ്പറ്റയിൽ വെച്ച് ബോബി ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ വെള്ളവും മറ്റ് അവശ്യ സാധനങ്ങളും നൽകി സ്വീകരിച്ചു.

പിന്നീട് ഇവരെ ബോബി ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകരായ ലിൻജോ എസ്തപ്പാൻ, ഉത്തര വിജയൻ, സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട്, തൃശൂർ, എറണാകുളം എന്നീ കേന്ദ്രങ്ങളിലെത്തിച്ചു.

അടുത്ത ഘട്ടമെന്ന നിലയിൽ ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ആളുകളെ എത്തിക്കുമെന്ന്‌ ഡോ. ബോബി ചെമ്മണൂർ അറിയിച്ചു.

Advertisment