കൊച്ചി: കോവിഡ് 19 ന് കാരണമാകുന്ന കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം പൊതുമേഖലാ കമ്പനിയായ എന്‍എംഡിസി ആസ്ഥാനത്തും, പ്ലാന്റുകളിലും ഓഫീസുകളിലും പ്രതിരോധ നടപടികള്‍ നടപ്പിലാക്കി.
/)
പ്രവേശന കവാടത്തില്‍ എല്ലാ ജീവനക്കാരുടെയും താപനില അളക്കുന്നതിന് തെര്‍മല്‍ സ്‌ക്രീനിംഗ്, ഉദ്യോഗസ്ഥര്‍ക്ക് മാസ്‌കുകള്‍, സാനിറ്റൈസറുകള്‍ എന്നിവ സ്ഥാപിച്ചു.
സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബോധവല്‍ക്കരണവും നല്‍കുന്നു.
മാറാരോഗമുള്ള ജീവനക്കാര്‍, ഗര്‍ഭിണികള്‍, പകര്‍ച്ചവ്യാധികള്‍ ബാധിച്ച ജീവനക്കാര്‍ എന്നിവര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.
എല്ലാ അപ്രന്റീസുകള്‍ക്കും ട്രെയിനികള്‍ക്കും ശമ്പളത്തോടുകൂടിയ അവധി അനുവദിച്ചു. ജീവനക്കാരോട് ദീര്‍ഘദൂര യാത്ര ഒഴിവാക്കണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.