സി.ആര്‍.ഐ പമ്പിന് ഇ.ഇ.പി.സി എക്സ്പോര്‍ട്ട് അവാര്‍ഡ്

New Update

കൊച്ചി: പമ്പ് സെറ്റ് നിര്‍മ്മാതാക്കളായ സി.ആര്‍.ഐ ക്ക് എജിനീയറിങ്ങ് എക്സ്പോര്‍ട് പ്രൊമോഷന്‍ കൗണ്‍സിലിന്‍റെ സ്റ്റാര്‍ പെര്‍ഫോമര്‍ അവാര്‍ഡ്.

Advertisment

2017-218 വര്‍ഷത്തിലെ മികച്ച പ്രവര്‍ത്തനത്തിനാണ് അവാര്‍ഡ്. തുടര്‍ച്ചയായി ആറാമതും 15ആം തവണയുമാണ് സി.ആര്‍.ഐ ഈ അവാര്‍ഡ് നേടുന്നത്.

publive-image

എക്സ്പോര്‍ട് അവാര്‍ഡ് 42ം എഡിഷനില്‍ തെലുങ്കാന ഗവര്‍ണര്‍ തമിലിസൈ സൗന്തരരാജന്‍ സി.ആര്‍.ഐ ചീഫ് മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ ബൂപതി ആറിന് അവാര്‍ഡ് സമ്മാനിച്ചു.

ആഗോളതലത്തില്‍ 21 അത്യാധുനിക നിര്‍മ്മാണ സംവിധാനങ്ങളും, 15 വിദേശ അനുബന്ധ സ്ഥാപനങ്ങളും, 20,000 ഔട്ട്ലെറ്റുകളും 1,500 സര്‍വ്വീസ് കേന്ദ്രങ്ങളും ഉള്ള സി.ആര്‍.ഐ ഗുണനിലവാരവും പരിവര്‍ത്തന മികവും ലക്ഷ്യമിടുന്നു.

ആഗോള വിപണിയില്‍- ഇന്ത്യന്‍ ബ്രാന്‍ഡായ- സി.ആര്‍.ഐ യെ പ്രധാനിയാക്കുന്നതിനായാക്കി നല്കിയ വിശ്വാസത്തിനും വിപുലമായ പിന്തുണയ്ക്കും ഉപഭോക്താക്കള്‍, ഡീലര്‍മാര്‍, വിതരണക്കാര്‍, പങ്കാളികള്‍, ജീവനക്കാര്‍, അധികാരികള്‍ എന്നിവരോട് നന്ദി പറയുന്നു", എന്ന് സി.ആര്‍.ഐ., ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഭൂപതി. ആര്‍ പറഞ്ഞു.

Advertisment