ഡോ. ആസാദ് മൂപ്പന്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു

New Update

തിരുവനന്തപുരം: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനുമായി രാജ്ഭവനില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്തി.

Advertisment

publive-image

2018ലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി 250 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന്റെ ആസ്റ്റര്‍ ഹോം പദ്ധതിയെക്കുറിച്ച് ഗവര്‍ണറുമായി ചര്‍ച്ച ചെയ്തു.പ്രളയബാധിതര്‍ക്ക് 100 വീടുകള്‍ കൈമാറുന്നതിന്റെ ആദ്യഘട്ടം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചു.

Advertisment