ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
കേരള സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ സമിതി ഏര്‍പ്പെടുത്തിയ മനുഷ്യസ്‌നേഹി പുരസ്‌കാരം ജീവകാരുണ്യ പ്രവര്‍ത്തകനും സ്‌പോര്‍ട്‌സ്മാനും ബിസിനസ്സുകാരനുമായ ഡോ. ബോബി ചെമ്മണൂരിന് ലഭിച്ചു.
Advertisment
കേരളത്തെനടുക്കിയ പ്രളയക്കെടുതിയില്‍, മരണത്തെ മുഖാമുഖം കണ്ട ഇരുന്നൂറോളം പേരെ അതിസാഹസികമായി സ്വജീവന്‍പോലും വകവെക്കാതെ ബോട്ടുകളില്‍ചെന്ന് രക്ഷപ്പെടുത്തുകയും ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യവസ്തുക്കള്‍നേരിട്ടെത്തിക്കുകയും ചെയ്തത് പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്.
ജില്ലാ സെക്രട്ടറി ജോര്‍ജ്ജ് മൂലയില്‍ അദ്ധ്യക്ഷത വഹിച്ചു. വിമലാംബിക ഹയര്‍സെക്കന്ററി സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് കൊച്ചുവടവന അവാര്‍ഡ് സമര്‍പ്പണം നടത്തി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസ തോമസ്, സ്‌കൂള്‍ പ്രിതിനിധികളായ തോമസ് മാത്യു, എ.ജെ. അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.