ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ശാഖ വെഞ്ഞാറാമൂടിൽ തുറന്നു

New Update

തിരുവനന്തപുരം:  മുൻനിര സോഷ്യൽ ബാങ്കായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ പുതിയ ശാഖ വെഞ്ഞാറാമൂടിൽ വാമനപുരം എം.എൽ.എ. അഡ്വ. ഡി.കെ. മുരളി ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് അധ്യക്ഷത വഹിച്ചു.

Advertisment

publive-image

നെല്ലനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. ബിന്ദു എടിഎം കൗണ്ടറും, മെമ്പർ ആർ. ഉഷകുമാരി സേഫ് ഡെപ്പോസിറ്റ് ലോക്കറും, പിരപ്പൻകോട് സെന്റ് ജോൺസ് ഹെൽത്ത് സർവ്വീസസ് ഡയറക്ടർ ഫാ. ജോസ് കിഴക്കേടത്ത് ക്യാഷ് കൗണ്ടറും ഉദ്ഘാടനം ചെയ്തു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബാബു കെ. സിത്താര, ബ്രാഞ്ച് മാനേജർ എസ്. ശ്രീകുമാർ എന്നിവർ സംസാരിച്ചു.

Advertisment