ബ്രെയ്ക്ക് ദ് ചെയ്ന്‍ പദ്ധതിക്കും കേരളാ പൊലീസിനും ഫെഡറല്‍ ബാങ്കിന്റെ സഹായം

New Update

കൊച്ചി:  കോവിഡ് 19 വ്യാപനം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന 'ബ്രെയ്ക്ക് ദ് ചെയ്ന്‍' പദ്ധതിക്കും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുള്ള കേരള പോലീസിനും സഹായങ്ങളുമായി ഫെഡറല്‍ ബാങ്ക്.

Advertisment

publive-image

പൊതുസ്ഥലങ്ങളില്‍ ഹാന്‍ഡ് വാഷിങ് കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിനും കോവിഡ് പ്രതിരോധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുമാണ് സംസ്ഥാന സര്‍ക്കാരിന് ഫെഡറല്‍ ബാങ്ക് ധനസഹായം.

കൂടാതെ കേരളാ പൊലീസിലെ 60,000 സേനാംഗങ്ങള്‍ക്കായി പുനരുപയോഗിക്കാവുന്ന അഞ്ചു ലക്ഷം ഫെയ്‌സ് മാസ്‌ക്കുകള്‍ വാങ്ങുന്നതിനുള്ള സഹായവും ഫെഡറല്‍ ബാങ്ക് നല്‍കി.

publive-image

സഹായധനം ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും തിരുവനന്തപുരം സോണല്‍ മേധാവിയുമായ കുര്യാക്കോസ് കോനില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർക്കും എ. ഡി. ജി. പി മനോജ് കെ അബ്രഹാമിനും കൈമാറി.

സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അശീല്‍ മുഹമ്മദ്, ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും തിരുവനന്തപുരം റീജനല്‍ ഹെഡുമായ സാബു ആര്‍എസ്, കവിത കെ നായര്‍ (ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ഗവണ്മെന്റ് ബിസിനസ് സ്റ്റേറ്റ് ഹെഡ്), അനില്‍ സ്റ്റീഫന്‍ ജോണ്‍സ് (ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, തിരുവനന്തപുരം പാളയം ബ്രാഞ്ച് ഹെഡ്) എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Advertisment