ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
കൊച്ചി: ഫെഡറല്‍ ബാങ്കിന്‍റെ സാമൂഹിക സേവന പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ മഴവന്നൂരില്‍ നിര്‍മ്മിച്ചു നല്‍കിയ വീടുകള്‍ അര്‍ഹരായ കുടുംബങ്ങള്‍ക്കു കൈമാറി.
Advertisment
സമൂഹത്തില്‍ സാമ്പത്തികമായി പ്രയാസം നേരിടുന്ന കുടുംബങ്ങള്‍ക്ക് വാരിയര്‍ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് ഈ വര്‍ഷം ഒമ്പതു വീടുകള്‍ ഫെഡറല്‍ ബാങ്ക് നിര്‍മിച്ചു നല്‍കുന്നത്.
ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്‍റ്, പഞ്ചായത്ത് അംഗങ്ങള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന സമിതിയാണ് വീടിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്.
വീടു കൈമാറുന്ന ചടങ്ങില്‍ കുന്നത്തുനാട് എം.എല്‍.എ വി.പി സജീന്ദ്രന്‍, ഫെഡറല്‍ ബാങ്ക് അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റും കോലഞ്ചേരി ബ്രാഞ്ച് ഹെഡുമായ ജോയ് കെ. ഒ, വാരിയല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി എ. എസ് മാധവന്‍, വീടുലഭിച്ച കുടുംബങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.