തിരുവനന്തപുരം: കോവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 10 മുതല്‍ മെയ് 14 വരെയുള്ള (രണ്ട് തീയതിയും ഉള്‍പ്പെടെ) ബുക്കിങുകള്‍ക്ക് ഒരു തവണ ഫ്രീ ഡേറ്റ് ചേഞ്ച് ഓഫറുമായി സ്‌കൂട്ട് എയര്‍ലൈന്‍സ്.
/)
ഉപഭോക്താക്കള്‍ക്ക് അവരുടെ യാത്രകള്‍ ആത്മവിശ്വാസത്തോടെ പ്ലാന്‍ ചെയ്യാനുള്ള അവസരം ലഭ്യമാക്കുകയാണ് ഉദ്ദേശ്യം. കോവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് സൗജന്യമായി ഡേറ്റ് മാറ്റാവുന്നതാണ്.
സ്‌കൂട്ടിന്റെ വെബ്‌സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യം. 2021 മാര്‍ച്ച് 27 വരെയുള്ള യാത്രകള്‍ക്കായിഫ്ളൈറ്റ് പുറപ്പെടുന്നതിന്റെ നാലു മണിക്കൂര്‍ മുന്‍പ് വരെ ഫ്രീ ഡേറ്റ് ചേഞ്ച് സംവിധാനം ലഭ്യമാണ്.
നിലവില്‍ ബുക്കിങ് ചെയ്തവര്‍ക്ക് മാത്രമായിരുന്നു ഫ്രീ ഡേറ്റ് ചേഞ്ച് നല്‍കിയിരുന്നത്. ഉപഭോക്താക്കളുടെ ആവശ്യത്തെത്തുടര്‍ന്നാണ് പുതിയ ബുക്കിങുകള്‍ക്കു കൂടി നല്‍കാന്‍ തീരുമാനിച്ചത്.