കൊച്ചി: ശ്വാസകോശ രോഗമായ ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സി ഒ പി ഡി) ചികിത്സക്കായി ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ട്രിപ്പിള്‍ തെറാപ്പി സിംഗിള്‍ ഇന്‍ഹേലറായ എയേഴ്സ് എഫ്. എഫ് അവതരിപ്പിച്ചു.
സിവിയര്‍ അറ്റാക്കിന്റെ സാധ്യത കുറയ്ക്കുകയും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യാന്‍ ഇത് സഹായിക്കും. മാത്രമല്ല ഒന്നിലധികം ഇന്‍ഹേലറുകളുടെ ഉപയോഗം ഇല്ലാതാക്കുകയും ചെയ്യും.
/)
പുതിയ ഇന്‍ഹേലര്‍ കൊണ്ട് ഇന്ത്യയിലെ സി ഒ പി ഡി ബാധിച്ച 12.8 ദശലക്ഷം രോഗികള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്.
ഇന്ത്യന്‍ ജനസംഖ്യയില്‍ മാത്രം പഠനം നടത്തി അവതരിപ്പിച്ചതാണ് എയേഴ്സ് എഫ്. എഫ്. രക്തസമ്മര്‍ദ്ദം, പ്രമേഹം പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖമാണ് സി ഒ പി ഡി. ഇതിന് രോഗിയുടെ ജീവിതകാലം മുഴുവന്‍ വ്യക്തിഗതമായ ചികിത്സ ആവശ്യമാണ്.
പുകവലി, അന്തരീക്ഷ മലിനീകരണം, തൊഴില്‍പരമായി പൊടിയിലേക്കും വാതകങ്ങളിലേക്കും എത്തിപ്പെടുന്നത്, മോശം ജീവിതസാഹചര്യങ്ങള്‍, ആവര്‍ത്തിച്ചുള്ള ശ്വാസകോശ അണുബാധകള്‍, ഇന്‍ഡോര്‍ ബയോമാസ് പുക എന്നിവയും സിഒപിഡിക്ക് കാരണമാകുന്നു.
എയേഴ്സ് എഫ്. എഫ് അവതരിപ്പിക്കുന്നതിലൂടെ, ഒരു ഇന്‍ഹേലറില്‍ ഫലപ്രദമായ മൂന്ന് ചികിത്സകള്‍ ഒരുമിച്ച് നല്‍കിക്കൊണ്ട് രോഗികളുടെ ചികിത്സാഭാരം കുറയ്ക്കാനാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്ത്യ ഫോര്‍മുലേഷന്‍സ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക പ്രസിഡന്റ് സുജേഷ് വാസുദേവന്‍ പറഞ്ഞു.പലപ്പോഴും രോഗികളുടെ പ്രത്യേകവും ബുദ്ധിമുട്ടുള്ളതുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആരോഗ്യ സംരക്ഷണ പരിഹാരങ്ങള്‍ കണ്ടുപിടിക്കുകയും നവീകരിക്കുകയും ചെയ്യുകയാണ് ഗ്ലെന്‍മാര്‍ക്കെന്നും അദ്ദേഹം പറഞ്ഞു.
ഗ്ലൈക്കോപിറോറോണിയം & ഫോര്‍മോടെറോള്‍, ഇന്‍ഹലേഷന്‍ കോര്‍ട്ടികോസ്റ്റീറോയിഡ് ഫ്ലൂട്ടികാസോണ്‍ പ്രൊപ്പിയോണേറ്റ് എന്നീ രണ്ട് ബ്രോങ്കോഡിലേറ്ററുകളുടെ സംയോജനമാണ് എയേര്‍സ് - എഫ്എഫ് ഇന്‍ഹേലര്‍.