ഗോ എയറിന്റെ ദീപാവലി ഓഫര്‍: നിരക്ക് 1292 മുതല്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  ദീപാവലി ദിവസം പ്രിയപ്പെട്ടവരെ കാണാന്‍ യാത്രാ നിരക്ക് കുറച്ച് ഇന്ത്യയിലെ അതിവേഗം വളരുന്ന എയര്‍ലൈനായ ഗോ എയര്‍. ആഭ്യന്തര യാത്രകള്‍ക്ക് 1,292 രൂപ മുതലും അന്താരാഷ്ട്ര യാത്രകള്‍ക്ക് 4,499 രൂപ മുതലുമാണ് നിരക്ക്. ഗോ എയര്‍ ശ്യംഖലയിലുള്ള ഏതു സ്ഥലത്തേക്കും യാത്ര ചെയ്യാം. ദീപാവലി ദിവസമായ ഒക്ടോബര്‍ 27 നാണ് യാത്ര ചെയ്യാന്‍ അവസരം. ഒക്ടോബര്‍ 25 മുതല്‍ 27 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

Advertisment

publive-image

പാറ്റ്‌ന - കല്‍ക്കത്ത, ഡല്‍ഹി-നാഗ്പൂര്‍, ഹൈദരാബാദ് - ചെന്നൈ, കണ്ണൂര്‍ - മുംബൈ, ഡല്‍ഹി - മുംബൈ, ഗോവ - മുംബൈ, ലഖ്‌നൗ - ഡല്‍ഹി, കൊല്‍ക്കത്ത - ഐസ്വാള്‍, കണ്ണൂര്‍ - ഹൈദരാബാദ്, ഡല്‍ഹി - ജമ്മു, ഹൈദരാബാദ് - അഹമ്മദാബാദ്, ബെംഗലുരു - പാറ്റ്‌ന, നാഗ്പൂര്‍ - പൂനെ തുടങ്ങിയ പ്രധാന റൂട്ടുകളിലേക്കും ഗോ എയര്‍ ശ്യംഖലയിലുള്ള മറ്റു റൂട്ടുകളിലേക്കും യാത്ര ചെയ്യാം.

അന്താരാഷ്ട്ര ശ്യംഖലയില്‍ അബുദാബി-കണ്ണൂര്‍, അബുദാബി-മുംബൈ, ബാങ്കോക്ക്-മുംബൈ, ബാങ്കോക്ക്-ഡല്‍ഹി, കുവൈറ്റ്-കണ്ണൂര്‍, കണ്ണൂര്‍-ദുബായ്, സിംഗപ്പൂര്‍-കൊല്‍ക്കത്ത, ബെംഗലുരു-സിംഗപ്പൂര്‍ തുടങ്ങിയ പ്രധാന റൂട്ടുകളിലുള്‍പ്പെടെ ഗോ എയര്‍ സര്‍വീസുള്ള എല്ലാ റൂട്ടുകളിലേക്കും യാത്ര ചെയ്യാം.

Advertisment