ഇ-മാലിന്യങ്ങള്‍ക്കെതിരായ പ്രചാരണവുമായി ഗോദ്‌റെജിന്റെ ലഫെയര്‍

New Update

കൊച്ചി:  ഗോദ്‌റെജിന്റെ വാര്‍ഷിക ലൈഫ്‌സ്റ്റൈല്‍ പരിപാടിയായ ലഫെയര്‍ സമ്പൂര്‍ണ ഹരിത പരിപാടിയായി മാറി. വിവിധ മേഖലകളില്‍ നിന്നുള്ള 1300-ല്‍ ഏറെ പ്രമുഖ വ്യക്തികളും സെലബ്രിറ്റികളുമാണ് ലെഫയറിന്റെ നാലാം പതിപ്പില്‍ പങ്കെടുത്തത്.

Advertisment

ഇന്ത്യയെ വന്‍ തോതില്‍ ബാധിക്കുന്ന ഇ-മാലിന്യ പ്രശ്‌നത്തിലേക്കു ശ്രദ്ധ ക്ഷണിക്കാനാണ് ഗോദ്‌റെജ് അപ്ലയന്‍സസ് ഈ അവസരം വിനിയോഗിച്ചത്.

publive-image

ഇ-മാലിന്യങ്ങളായ വൈദ്യുത ഉപകരണങ്ങള്‍, ഘടകങ്ങള്‍, കമ്പ്രസറുകള്‍, ചാര്‍ജറുകള്‍, സര്‍ക്യൂട്ടുകള്‍ തുടങ്ങിയവ കൊണ്ടുളള ലൈഫ് സൈസ് ഇന്‍സ്റ്റലേഷന്‍ ഇവിടെ അനാച്ഛാദനം ചെയ്തു.

2017-ലെ കണക്കുകള്‍ പ്രകാരം ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഇ-മാലിന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ.

ഉപയോഗം കുറക്കുക, പുനരുപയോഗം നടത്തുക, പുനചംക്രമണം നടത്തുക എന്ന സന്ദേശമായിരുന്നു ഈ ഇന്‍സ്റ്റലേഷനിലൂടെ നല്‍കിയത്.

തങ്ങളുടെ ബ്രാന്‍ഡിന്റെ സവിശേഷതയാണ് ഹരിത രീതികളിലൂടെ നല്‍കുന്നതെന്ന് ഗോദ്‌റെജ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തന്യ ദുബാഷ് ചൂണ്ടിക്കാട്ടി.

Advertisment