ഗോദ്‌റെജ് ഇന്റീരിയോ 'പോസ്ചര്‍ ഗൈഡ്' പുറത്തിറക്കി

New Update

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഫര്‍ണീച്ചര്‍ സൊല്യൂഷന്‍സ് ബ്രാന്‍ഡായ ഗോദ്‌റെജ് ഇന്റീരിയോ വീട്ടില്‍ നിന്ന് ജോലിചെയ്യുന്നവര്‍ക്ക് ശരിയായ ക്രമവും ശരീര സ്ഥാനവും സ്വീകരിക്കുന്നതിനുള്ള നുറുങ്ങുകള്‍ പങ്കിടുന്ന എക്‌സ്‌ക്ലൂസീവ് ഗൈഡ് പുറത്തിറക്കി.

Advertisment

ഹോം-ഓഫീസ് സജ്ജീകരണത്തില്‍ ജോലിചെയ്യുമ്പോഴുള്ള വെല്ലുവിളികളും അതിനുള്ള പരിഹാരങ്ങളും ഗൈഡില്‍ പ്രതിപാദിക്കുന്നുണ്ട്.

publive-image

കോവിഡ് 19നെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ മുഴുവന്‍ ഇന്ത്യന്‍ പ്രൊഫഷണലുകളെയും വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്.

ഇത് അത്ര പരിചിതമല്ലാത്ത സംവിധാനമായതിനാല്‍ പലരുടെയും വീട്ടില്‍ ശരിയായ വര്‍ക്ക് - ഡെസ്‌ക് ക്രമീകരണങ്ങളില്ല. ഇത്തരം സാഹചര്യങ്ങളില്‍ ദീര്‍ഘനേരം ജോലി ചെയ്യുന്നത് ആരോഗ്യത്തെയും ബാധിക്കും.

ലാപ്‌ടോപ്പില്‍ ജോലിചെയ്യുമ്പോഴുള്ള മോശമായ ശരീര സ്ഥാനം കഴുത്ത് വേദന, പുറം വേദന, തോളെല്ലുകളിലെ വേദന തുടങ്ങിയ മസ്‌കുലോസ്‌കലെറ്റല്‍ തകരാറുകള്‍ക്ക് കാരണമാകും.

സുഖമായി പ്രവര്‍ത്തിക്കുകയും അനാവശ്യമായ സമ്മര്‍ദവും ഒഴിവാക്കുകയും ചെയ്യുന്നതിലൂടെ പ്രൊഫഷണലുകളെ അവരുടെ കാര്യക്ഷമതയും ഉല്‍പാദനക്ഷമതയും മെച്ചപ്പെടുത്താന്‍ ഗോദ്‌റെജ് ഇന്റീരിയോ പുറത്തിറക്കിയ ഗൈഡ് സഹായിക്കും.

സോഫയിലോ ബെഡിലോ ഇരുന്നും നിന്നും ജോലി ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട ശരീര ക്രമീകരണം, ജോലിക്കിടയില്‍ തോളുകള്‍ ഉയര്‍ത്തിയും കാലുകള്‍ അനക്കിയും നടന്നും വ്യായാമം ചെയ്യല്‍, വ്യത്യസ്ത ക്രമീകരണങ്ങളെ പിന്തുണയ്ക്കുന്ന എര്‍ഗോണോമിക് കസേരകളും വര്‍ക്ക് ഡെസ്‌കുകളും സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം, ദീര്‍ഘനേരം ജോലിചെയ്യുമ്പോള്‍ വിശ്രമ വേളകള്‍ എടുക്കേണ്ടതിന്റെ പ്രാധാന്യം, സുരക്ഷിതമായ രീതിയിലുള്ള ലാപ്‌ടോപ് ഉപയോഗം തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം ഗൈഡില്‍ വിശദീകരിക്കുന്നുണ്ട്.

ഒരു ഹോം-ഓഫീസ് സജ്ജീകരണത്തില്‍ ജോലിചെയ്യുമ്പോള്‍ ശരിയായ ശരീര സ്ഥാനം സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഗൈഡില്‍ പറയുന്നതെന്നും അല്ലാതെയുള്ള ഹോം-ഓഫീസ് ജോലികള്‍ ചില ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന സ്ഥിതി വിവരക്കണക്കുകളെ അടിസ്ഥാനമാക്കിയാണ് പോസ്ചര്‍ ഗൈഡ് വികസിപ്പിച്ചെടുത്തതെന്നും ഗോദ്‌റെജ് ഇന്റീരിയോയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അനില്‍ മാത്തൂര്‍ പറഞ്ഞു.

Advertisment