കൊതുകുകളെ നിയന്ത്രിക്കാന്‍ രാജ്യത്തെ ഏറ്റവും ശക്തമായ ലിക്വിഡ് വേപ്പറൈസറുമായി ഗുഡ്‌നൈറ്റ് ഗോള്‍ഡ് ഫ്‌ളാഷ്

New Update

കൊച്ചി:  കുടുംബങ്ങളെയും കുട്ടികളെയും കൊതുകിന്റെ ആക്രമണത്തില്‍നിന്ന് രക്ഷിക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഗുഡ്‌നൈറ്റ് പുതിയ ഗുഡ്‌നൈറ്റ് ഗോള്‍ഡ് ഫ്‌ളാഷ് പുറത്തിറക്കി. രാജ്യത്ത് ലഭ്യമായതില്‍ വച്ച് ഏറ്റവും ശക്തയായ ലിക്വിഡ് വേപ്പറൈസര്‍ ആണിത്.

Advertisment

publive-image

ഗുഡ്‌നൈറ്റ് പഠനമനുസരിച്ച് രാജ്യത്തെ 90 ശതമാനം ഉപഭോക്താക്കളും കൊതുകിന്റെ ആക്രമണം നേരിടുന്നുണ്ട്. എല്ലാവിധത്തിലുമുള്ള സംരക്ഷണം ഒരുക്കുന്ന ഗുഡ്‌നൈറ്റ് ഉപഭോക്താക്കളെ കൊതുകില്‍ നിന്ന് ശക്തിയായി സംരക്ഷിക്കുന്നു.

സാധാരാണ ലിക്വിഡുകള്‍ കൊതുകിനെ പ്രതിരോധിക്കുമ്പോള്‍ കൊതുകിനെ നശിപ്പിക്കുന്ന സംരക്ഷണമാണ് ഗുഡ്‌നൈറ്റ് ഗോള്‍ഡ് ഫ്‌ളാഷ് നല്‍കുന്നത്.

വീടുകളില്‍ പ്രാണികളെ പ്രതിരോധിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഗുഡ്‌നൈറ്റ് എന്നും, ആ നിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുന്ന ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് ഇന്ത്യ & എസ്എഎഎആര്‍സി സിഇഒ സുനില്‍ കട്ടാരിയ പറഞ്ഞു.

publive-image

2200 കോടി രൂപ മൂല്യം വരുന്ന വേപ്പറൈസര്‍ വിപണിയില്‍ വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നത് ആയിരിക്കും ഗുഡ്‌നൈറ്റ് ഗോള്‍ഡ് ഫ്‌ളാഷ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വ്യത്യസ്തമായ ചിപ്പ് അടിസ്ഥാനമാക്കിയുള്ള സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഗുഡ്‌നൈറ്റ് ഗോള്‍ഡ് ഫ്‌ളാഷ് നോര്‍മല്‍ മോഡിലും ഫ്‌ളാഷ് മോഡിലും ലഭ്യമാണ്.

വളരെ പെട്ടെന്ന് തന്നെ കൊതുകുകളെ നിയന്ത്രിക്കണം എങ്കില്‍ ഫ്‌ളാഷ് മോഡ് പ്രവര്‍ത്തിപ്പിക്കാം. ഗുഡ്‌നൈറ്റ് ഗോള്‍ഡ് ഫ്‌ളാഷ് മെഷീനും റീഫില്ലും 89 രൂപക്ക് ലഭിക്കും. റീഫില്ലിന് 75 രൂപയാണ് വില.

Advertisment