ഹെലോ ഉപയോക്താക്കളുമായി കിസാന്‍ ദിവാസ് ആഘോഷിക്കുന്നു

New Update

കൊച്ചി: രാജ്യത്തെ അദാതാക്കളായ കര്‍ഷകരുടെ എക്കാലത്തെയും ചൈതന്യത്തിനും ഊര്‍ജ്ജസ്വലതയ്ക്കും അഭിവാദ്യം അര്‍പ്പിച്ച്, ഇന്ത്യയിലെ പ്രമുഖ പ്രാദേശിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഹെലോ കിസാന്‍ ദിവാസ് അവസരത്തില്‍ സല്യൂട്ട് ടൂ ഫാമേഴ്‌സ് എ ഒരു പ്രത്യേക ക്യാമ്പയിന്‍ അവതരിപ്പിച്ചു.

Advertisment

ഇന്ത്യയിലെ കര്‍ഷക കൂട്ടായ്മയുടെ പ്രയത്നങ്ങള്‍ ഓര്‍മിപ്പിക്കാനാണ് ഈ സവിശേഷമായ പ്രചാരണത്തിലൂടെ ഹെലോ ലക്ഷ്യമിടുന്നത്.

publive-image

50 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഹെലോയുടെ വൈവിധ്യമാര്‍ കമ്മ്യൂണിറ്റി ഈ ക്യാമ്പയിനെ പ്രോത്സാഹിപ്പിക്കും, കൃഷിയുമായി ബന്ധപ്പെട്ട് രസകരമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതിലൂടെ കര്‍ഷകരോടുള്ള അവരുടെ സ്‌നേഹവും പിന്തുണയും പ്രകടിപ്പിക്കുകയും അവരുടെ ശ്രമങ്ങള്‍ക്ക് നന്ദി അറിയിക്കുകയും ചെയ്യും.

തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, കൃഷി, മൃഗസംരക്ഷണ മന്ത്രി ആര്‍.ഡൊറൈക്കണ്ണ്, നിയമമന്ത്രി സി.വി ഷമുഖം എീ പ്രമുഖര്‍ ഉള്‍പ്പെടെ 11,000ത്തിലധികം ഹലോ ഉപയോക്താക്കള്‍ സല്യൂട്ട് ടു ഫാര്‍മേഴ്‌സ് ക്യാമ്പയിനില്‍ സജീവമായി പങ്കെടുത്തു.

ഞങ്ങളുടെ വൈവിധ്യമാര്‍ ഉപയോക്തൃ സമൂഹവുമായി കിസാന്‍ ദിവാസ് ആഘോഷിക്കുതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണെും ഈ ക്യാമ്പയിനിനൊപ്പം രാജ്യത്തെ കര്‍ഷകര്‍ക്ക് വലിയ സല്യൂട്ട് നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുതായും തന്റെ അഭിപ്രായങ്ങള്‍ പങ്കുവച്ച് കൊണ്ട് ഹലോയുടെ ഉള്ളടക്ക ഓപ്പറേഷന്‍സ് ഹെഡ് ശ്യാമംഗ ബറൂവ പറഞ്ഞു.

അര്‍ഥവത്തായ ക്യാമ്പയിനുകളിലൂടെ ജനങ്ങളുടെ ജീവിതത്തില്‍ മൂല്യവര്‍ധനവ് വരുത്താന്‍ ഹലോ പ്രതിജ്ഞാബദ്ധമാണ്, സമൂഹത്തിന്റെ ക്ഷേമത്തിനായി ഇത്തരം കൂടുതല്‍ ഹെലോ കെയര്‍ പ്രോജക്ടുകള്‍ അവതരിപ്പിച്ചുകൊണ്ട് ഈ ദിശയില്‍ ഞങ്ങളുടെ ശ്രമങ്ങള്‍ വിപുലീകരിക്കുന്നത് തുടരും - അദ്ദേഹം പറഞ്ഞു.

ഹെലോയില്‍ ലഭ്യമായ 14 ഇന്ത്യന്‍ ഭാഷകളിലായി 28,000ത്തിലധികം സൃഷ്ടികളാണ് ഇതുവരെ കര്‍ഷകരെ പ്രശംസിച്ചുകൊണ്ട് ഹെലോയില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. ഹെലോയുടെ കമ്മ്യൂണിറ്റി ശാക്തീകരണ സംരംഭമായ ഹെലോ കെയറിനു കീഴില്‍ ആരംഭിച്ച ക്യാമ്പയിന്‍ ഓരോ ദിവസം കഴിയുന്തോറും ഉപയോക്താക്കളില്‍ നിന്ന് മികച്ച പിന്തുണയാണ് നേടുന്നത്.

സല്യൂട്ട് ടു ഫാര്‍മേഴ്‌സ് ക്യാമ്പയിനില്‍ ഏറ്റവും ജനപ്രിയവും സ്ഥിരവുമായ ഇടപഴകലുള്ള പത്ത് ഉപയോക്താക്കള്‍ക്ക് ഹെലോ ഗിഫ്റ്റ് ബോക്‌സുകള്‍ സമ്മാനിക്കും.

Advertisment