‘ഹെലോ സൂപ്പര്‍ സ്റ്റാര്‍’ മൂന്നാം പതിപ്പിന് തുടക്കം കുറിച്ച് ഹെലോ

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, September 17, 2019

കൊച്ചി: വിനോദം, സ്‌പോര്‍ട്‌സ്, വിദ്യാഭ്യാസം, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങി 10 മേഖലകളില്‍ ഏറ്റവും മികച്ച ഉള്ളടക്കം സൃഷ്ടിക്കുവരെ കണ്ടെത്തുതിനുള്ള ‘ഹെലോ സൂപ്പര്‍ സ്റ്റാര്‍’ പ്രചാരണ പരിപാടിക്ക് രാജ്യത്തെ ഏറ്റവും വലിയ പ്രാദേശിക ഭാഷാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ഹെലോ തുടക്കം കുറിച്ചു. ഇതു മൂന്നാം പതിപ്പാണിത്.

മലയാളം, തമിഴ്, കട ഉള്‍പ്പെടെ ഒമ്പതു വ്യത്യസ്ത ഭാഷകളില്‍ ഹെലോ ഉപഭോക്താക്കള്‍ക്ക് ഉള്ളടക്കം സൃഷ്ടിച്ച് പോസ്റ്റ് ചെയ്യാം.ഹെലോയുടെ ഏറ്റവും വലിയ പ്രചാരണ പരിപടിയാണ് ഹെലോ സൂപ്പര്‍സ്റ്റാര്‍.

ആദ്യ രണ്ടു സീസണുകളില്‍ 1000 കോടി കാഴ്ചക്കാരെ കിട്ടി. ഇതില്‍ ~ഓം സ്ഥാനത്തെത്തിയ ‘ഫണ്ണി സൂപ്പര്‍സ്റ്റാറി’ന് 210 കോടി കാഴ്ചക്കാരെ ലഭിച്ചു. ഏതാണ്ട് 3.6 കോടി ഹെലോ ഉപഭോക്തക്കള്‍ ഇതു റീപോസ്റ്റ് ചെയ്യുകയും ഇവയുമായി ആശയ വിനിമയം പങ്കു വയ്ക്കുകയോ ചെയ്തു.

ഇത്തവണ 10 ദിവസക്കാലത്ത് ഹെലോ സൂപ്പര്‍സ്റ്റാറിന് 300 കോടി കാഴ്ചക്കാരെ ലഭിച്ചു. ഇതു റിക്കാര്‍ഡാണ്. ഉള്ളടക്കം സൃഷ്ടിക്കാന്‍ ആഗ്രഹിക്കു ഇന്ത്യക്കാര്‍ക്ക് വലിയൊരു അവസരമാണ് ഇപ്പോള്‍ ഹെലോ ലഭ്യമാക്കിയി’ുള്ളത്. ഹെലോയുടെ ടൂള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ മികച്ച ഉള്ളടക്കം സൃഷ്ടിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കും.

ഏറ്റവും കൂടുതല്‍ ലൈക്ക്, മികച്ച പോസ്റ്റ് എിവ അടിസ്ഥാനമാക്കി വിവിധ മേഖലകളില്‍നിു 100 വിജയികളെ കണ്ടെത്തും. ഇതില്‍ന് അഞച്ച് ഗ്രാന്‍ഡ് ചാമ്പ്യന്‍മാരേയും കണ്ടെത്തും. വിജയികള്‍ക്ക് 15 ലക്ഷം രൂപയുടെ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

×