കൊച്ചി: മുംബൈ ആസ്ഥാനമായ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ പ്രഥമ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെ നിയമിച്ചു.
/sathyam/media/post_attachments/rgvGKdr5Adwz3E24Lvtr.jpg)
ലോകമൊട്ടാകെ കോടിക്കണക്കിന് ആരാധകരുള്ള താരത്തിന്റെ വ്യക്തിപ്രഭാവവും സ്വീകാര്യതയും ബാങ്കിന്റെ ബ്രാന്‍ഡ് മൂല്യത്തിന് മാറ്റുകൂട്ടുമെന്നും ഈ പദവിയില്‍ അദ്ദേഹത്തെ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് സിഇഒയും എംഡിയുമായ വി വൈദ്യനാഥന്‍ പറഞ്ഞു.
ബച്ചന്റെ വ്യക്തിത്വ സവിശേഷതകളായ വിശ്വാസ്യത, വിനയം, സമകാലീനത എന്നീ മൂല്യങ്ങളാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ബ്രാന്‍ഡ് വ്യക്തിത്വവും പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.