പ്രകൃതി സൗഹൃദ തുണി സഞ്ചികളുമായി കിറ്റെക്സ്

New Update

കൊച്ചി:  ഹരിത കേരളത്തിന് കൈത്താങ്ങായി കിറ്റക്സ് പ്രകൃതി സൗഹൃദ തുണി സഞ്ചികള്‍ വിപണിയിലിറക്കി. പ്ലാസ്റ്റിക് നിരോധനം ശക്തമാകുന്നതോടെ ആവശ്യക്കാരേറുന്ന തുണി സഞ്ചികള്‍ താങ്ങാവുന്ന വിലയിലാണ് കിറ്റക്സ് അവതരിപ്പിച്ചിരിക്കുന്നത്.

Advertisment

publive-image

വീണ്ടും ഉപയോഗിക്കാവുന്ന ഈ സഞ്ചികള്‍ 10 രൂപ മുതല്‍ ലഭ്യമാണ്. വിവിധ വലിപ്പത്തില്‍ ലഭ്യമായ ഈ തുണി സഞ്ചികള്‍ വാണിജ്യാടിസ്ഥാനത്തില്‍ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും പേര് പ്രിന്‍റ് ചെയ്തും നിര്‍മിച്ചു നല്‍കും. കിറ്റെക്സിന്‍റെ സാമൂഹിക ഉത്തരവാദിത്തത്തിന്‍റെ ഭാഗമായാണ് ഇവയുടെ നിര്‍മാണം.

അതുകൊണ്ടു തന്നെ വിപണി വിലയേക്കാള്‍ കുറഞ്ഞ ചെലവില്‍ സഞ്ചികള്‍ നിര്‍മിച്ചു നല്‍കാന്‍ കഴിയുമെന്നും കിറ്റെക്സ് അധികൃതര്‍ പറഞ്ഞു.

വിവിധ നിറങ്ങളിലും വലിപ്പത്തിലും ഭംഗിയോടെ നിര്‍മിക്കുന്ന കിറ്റെക്സ് തുണി സഞ്ചികള്‍ ആവശ്യം കഴിഞ്ഞ് ഉപേക്ഷിച്ചാല്‍ വേഗത്തില്‍ മണ്ണില്‍ ലയിച്ചു ചേരുന്നതാണ്. അതിനാല്‍ പ്രകൃതിക്ക് ഒരു തരത്തിലും ഇതു ദോഷം ചെയ്യുന്നില്ല. വിശദ വിവരങ്ങള്‍ക്ക് 8547862701 എന്ന നമ്പറുമായി ബന്ധപ്പെടുക.

Advertisment