New Update
കൊച്ചി: ലക്ഷ്മി വിലാസ് ബാങ്ക് വിസ സ്‌ഗ്നേച്ചര്‍ കാര്‍ഡ് പുറത്തിറക്കി. കോര്‍പറേറ്റ് ഓഫീസില്‍ ചേര്‍ന്ന ചടങ്ങില്‍ ഇടക്കാല മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എസ് സുന്ദറാണ് കാര്‍ഡ് പുറത്തിറക്കിയത്.
Advertisment
ബാങ്ക് ഇടപാടുകാര്‍ക്കു പുതിയ ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്നവിധത്തിലാണ് സിഗ്നേച്ചര്‍ ഡെബിറ്റ് കാര്‍ഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഡിസ്‌കൗണ്ട്, ഡീല്‍, മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങിയവയെല്ലാം ഈ കാര്‍ഡില്‍ സംയോജിപ്പിച്ചിട്ടുണ്ട്.
ലോകത്തെ 1.9 ദശലക്ഷം എടിഎമ്മുകളിലും ദശലക്ഷക്കണക്കിന് കടകളിലും വിസ സിഗ്നേച്ചര്‍ കാര്‍ഡ് ഇടപാടുകള്‍ക്കായി സ്വീകരിക്കും. നിബന്ധകള്‍ക്കു വിധേയമായി വിസ സ്‌ഗ്നേച്ചര്‍ കാര്‍ഡ് ഉടമകള്‍ക്ക് പ്രതിദിനം രണ്ടു ലക്ഷം രൂപവരെ എടിഎമ്മില്‍നിന്നു പിന്‍വലിക്കുവാന്‍ സാധിക്കും.