വി പി നന്ദകുമാറിന് ഏഷ്യന്‍ ആഫ്രിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ലൈഫ് ടൈം അചീവ്മെന്‍റ് അവാര്‍ഡ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

ഷ്യന്‍ ആഫ്രിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി നല്‍കുന്ന ലൈഫ് ടൈം അചീവ്മെന്‍റ് അവാര്‍ഡ് മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി.പി നന്ദകുമാറിന്. ഈ പുരസ്ക്കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് വി.പി നന്ദകുമാര്‍. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനില്‍ നിന്നും വി.പി നന്ദകുമാര്‍ പുരസ്ക്കാരം ഏറ്റുവാങ്ങി.

Advertisment

publive-image

ധനകാര്യ, വ്യവസായ രംഗത്തെ മികവുറ്റ സേവനങ്ങള്‍ കണക്കിലെടുത്താണ് പുരസ്ക്കാരം. പ്രവാസി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങള്‍ തമ്മിലുള്ള വാണിജ്യ, വ്യവസായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സ്ഥാപിതമായ വ്യാപാര കുട്ടായ്മയാണ് ഏഷ്യന്‍ ആഫ്രിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി.

Advertisment