കൊച്ചി: കുട്ടികള്‍ക്കു വേണ്ടിയുള്ള ഭക്ഷ്യോല്‍പ്പാദന സംരഭമായ ലില്‍ ഗുഡ്നസ് പായ്ക്ക് ചെയ്ത പോഷകാഹാരങ്ങളുടെ പുതിയ ശ്രേണി വിപണിയിലിറക്കി.
പ്രകൃതിദത്തമായ ചേരുവകള്‍ മാത്രമടങ്ങിയ ക്രാക്കേഴ്സ്, യോഗര്‍ട്ട്, പോറിഡ്ജ് എന്നിവയാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. അമ്മമാര്‍ക്ക് വളരെയധികം സഹായകമാകുന്ന പോഷകാഹാര പങ്കാളിയാണ് ലില്‍ ഗുഡ്നസ്.
/)
ഇന്ത്യയില്‍ കുട്ടികളുടെ ഭക്ഷ്യോല്‍പ്പന്ന വിപണി വലിപ്പം എട്ടു നഗരങ്ങളിലായി മൂന്ന് ബില്യണ്‍ യുഎസ് ഡോളറിന്‍റേതാണ്. ഈ രംഗത്ത് ആദ്യമെത്തിയവര്‍ എന്ന നിലയില്‍ വന്‍ സാധ്യതയാണ് തങ്ങള്‍ കാണുന്നതെന്നും ലില്‍ ഗുഡ്നസ് ആന്‍റ് സ്കൂള്‍ മീല്‍ സഹ-സ്ഥാപകനും സിഇഒയുമായ ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.
സ്കൂള്‍മീല്‍ വഴി രണ്ടര ലക്ഷം കുട്ടികള്‍ക്കായി നടത്തിയ ഭക്ഷണ വിതരണത്തിലൂടെ ലഭിച്ച വിവരങ്ങള്‍ കുട്ടികള്‍ക്കായുള്ള മേډയേറിയ പാക്കേജ്ഡ് പോഷകാഹാര ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാന്‍ മുതല്‍ക്കുട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
/)
കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുക എന്നത് ലോകത്തെല്ലായിടത്തും അമ്മമാര്‍ നേരിടുന്ന വെല്ലുവിളിയാണ്. ഇതിനുള്ള പരിഹാരമാണ് ലില്‍ ഗുഡ്നെസും സ്കൂള്‍മീലും വിപണിയിലെത്തിച്ച ഉല്‍പ്പന്നങ്ങളെന്നും കമ്പനി സഹസ്ഥാപകയും ചീഫ് ന്യൂട്രീഷന്‍ ഓഫീസറുമായ പരിക്ഷ റാവു പറഞ്ഞു.
രുചികരവും പോഷകസമൃദ്ധവുമായ ഭക്ഷോയല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കുന്നതിലൂടെ ഭാവിതലമുറയുടെ ഭക്ഷണശീലത്തെ ക്രിയാത്മകമായി സ്വാധീനിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഓരോ ഉത്പന്നങ്ങളുടെയും രുചി, പോഷക ഘടകങ്ങള്‍ എന്നിവയുടെ സുരക്ഷ മണിക്കൂറുകള്‍ നീണ്ട പരിശോധനയിലൂടെയാണ് ഉറപ്പുവരുത്തുന്നതെന്നും അവര്‍ പറഞ്ഞു.