പ്രണയാഘോഷം 'കൂളാ'ക്കാന്‍ ലുലുവില്‍ ബ്ലൂംസ്‌ബെറീസിന്റെ പുതിയ വിഭവങ്ങള്‍

New Update

കൊച്ചി:  ലണ്ടനിലെ പ്രശ്‌സതമായ ബ്ലൂംസ്‌ബെറീസ് ഗ്ലോബല്‍ കിച്ചണ്‍ ആന്റ് ബെയ്ക്ക് ഹൗസിന്റെ കൊച്ചി ലുലു മാളിലെ ഔട്ട്‌ലെറ്റില്‍ പ്രണയ ദിനത്തോടനുബന്ധിച്ച് പുതിയ 'കൂള്‍' വിഭവങ്ങളെത്തി.

Advertisment

publive-image

അമേരിക്കന്‍, ഇറ്റാലിയന്‍, ഇന്തൊനേഷ്യന്‍, ഇന്ത്യന്‍ രുചി വൈവിധ്യങ്ങള്‍ ഒരു കുടയ്ക്കു കീഴിലെത്തിക്കുന്ന ബ്ലൂംസ്‌ബെറീസ് കേക്ക് ഷേക്കുകളുടെ പുതിയ നിരയാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.

publive-image

തിറാമിസു കേക്ക് ബനാന ക്രീം, ബ്ലൂംസ്ബറി ബ്ലാക്ക് ഫോറസ്റ്റ് മൂസ്, പിങ്ക് പാന്തര്‍, റിച് ചോക്ലേറ്റ് മാര്‍ഷ്‌മെലോ, നട്ടി പ്രൊഫസര്‍, മാമ്പോ, കാലിപ്സോ, ചോക്കോബോ തുടങ്ങി പത്ത് സ്വാദേറും വിഭവങ്ങളാണ് പുതുതായി കൊച്ചിയിലെത്തിയിരിക്കുന്നത്.

ഭക്ഷണപ്രിയരുടെ പറുദീസയായ ലണ്ടനിലെ ബ്ലൂംസ്‌ബെറി സ്ട്രീറ്റിലെ തനത് രുചികളാണ് കൊച്ചിയിലും ഒരുക്കിയിരിക്കുന്നത്.

നിരവധി ആഗോള ബ്രാന്‍ഡുകളെ ഇന്ത്യയിലെത്തിച്ച രാജ്യാന്തര റീട്ടെയ്ല്‍ കമ്പനിയായ ട്വന്റി14 ഹോള്‍ഡിങ്‌സാണ് ബൂംസ്‌ബെറീസിനെയും ഇന്ത്യയിലെത്തിച്ചത്.

കൊച്ചിക്കു പുറമെ ബെംഗളുരുവിലും ബ്ലൂംസ്‌ബെറീസ് പ്രവര്‍ത്തിക്കുന്നു. പ്രത്യേക അനുഭൂതി പകരുന്ന പശ്ചാത്തലത്തിലിരുന്ന് രുചി ആസ്വദിക്കാനുള്ള സൗകര്യം ബ്ലൂംസ്‌ബെറീസില്‍ ഉണ്ട്.

Advertisment