ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
കൊച്ചി: മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്‍റെ അനുബന്ധ സ്ഥാപനമായ ആശിര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡ് തമിഴ്നാട്ടില്‍ 450,000 വനിതകള്‍ക്ക് ചെറുകിട വായ്പകള്‍ നല്കി 1000 കോടി രൂപയുടെ ആസ്തി കൈവരിച്ചു. 2008ല്‍ തമിഴ്നാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച ആശിര്‍വാദ് കഴിഞ്ഞ വര്‍ഷമാണ് ഒരു ദശകം പൂര്‍ത്തിയായത്.
Advertisment
തമിഴ്നാട്ടില്‍ തുടക്കം കുറിച്ച മൈക്രോ ഫിനാന്‍സ് കമ്പനി 20 സംസ്ഥാനങ്ങളും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇന്ന് 4,444 കോടിയുടെ ആസ്തിയാണ് കൈവരിച്ചിരിക്കുന്നത് എന്ന് മണപ്പുറം ഫിനാന്‍സ് എം.ഡിയും സി.ഒ.യുമായ വി.പി നന്ദകുമാര്‍ പറഞ്ഞു.
'ഓഗസ്റ്റ് 2019ല്‍ ബിഹാറിലെ ബിഹാരിഗഞ്ചില്‍ പുതിയ ശാഖ തുറന്നതോടെ ആശിര്‍വാദിന് ഇന്ത്യയില്‍ 1000 ശാഖകള്‍ സ്വന്തമായി' എന്ന് ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് മാനേജിങ്ങ് ഡയറക്ടറായ രാജ വൈദ്യനാതന്‍ പറഞ്ഞു.