'സൂപ്പര്‍ ടോപ്പ് അപ്പ്' പ്ലാനുമായി മണിപ്പാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

New Update

കൊച്ചി:  രാജ്യത്തെ ആരോഗ്യ, ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ മണിപ്പാല്‍ ഗ്രൂപ്പ്, യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിഗ്ന കോര്‍പറേഷന്‍, ബിസിനസ് ഗ്രൂപ്പായ ടിടികെ എന്നിവരുടെ സംയുക്ത സംരംഭമായ മണിപ്പാല്‍സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി ''മണിപ്പാല്‍ സിഗ്ന സൂപ്പര്‍ ടോപ്പ് അപ്പ്'' എന്ന പുതിയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാന്‍ അവതരിപ്പിച്ചു.

Advertisment

publive-image

വ്യക്തികളുടെയും കുടുംബങ്ങളുടെയും ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ തരത്തിലാണ് ഉല്‍പ്പന്നം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മെഡിക്കല്‍ രംഗത്തെ ഭാരിച്ച ചെലവ് കണക്കിലെടുത്ത് കമ്പനി വ്യക്തിഗത പ്ലാനില്‍ കുറഞ്ഞ ചെലവില്‍ ടോപ്പ് അപ്പ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ആരോഗ്യ പരിപാലന ചെലവ് വര്‍ധിച്ചതോടെ നിലവിലെ ഇന്‍ഷുറന്‍സ് കവര്‍ മതിയാകാതെ വരുമെന്നും ഈ സ്ഥിതിയില്‍ താങ്ങാവുന്ന ചെലവില്‍ ഉപഭോക്താവിന് നിലവാരമുള്ള ചികില്‍സ ലഭ്യമാകുന്നതിന് അനുസരിച്ച് ടോപ്പ് അപ്പ് സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്ന് മണിപ്പാല്‍സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രസുന്‍ സിക്ദര്‍ പറഞ്ഞു.

ആശുപത്രിയില്‍ പ്രവേശിക്കുന്നതിനും ഡിസ്ചാര്‍ജ് ചെയ്ത ശേഷവുമുള്ള കാലം വളരെ പ്രധാനപ്പെട്ടതാണ്. സാമ്പത്തിക പ്രശ്‌നം കൊണ്ട് ഈ ഘട്ടം അവഗണിക്കുകയാണ് പതിവ്. എന്നാല്‍ 'സൂപ്പര്‍ ടോപ്പ് ആപ്പ്' പ്ലാനില്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് 60 ദിവസം മുമ്പും ഡിസ്ചാര്‍ജ് ചെയ്ത ശേഷം 90 ദിവസം വരെയും മുഴുവന്‍ കവറേജും ലഭിക്കും.

Advertisment