ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
ചെന്നൈ: കര്‍ണം ശേഖര്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ & ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ചുമതല ഏറ്റെടുത്തു. ഏപ്രില്‍ 01, 2019 മുതല്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറും മുഴുവന്‍ സമയ ഡയറക്ടറായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.
Advertisment
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ചേരുന്നതിനുമുമ്പ് കര്‍ണം ശേഖര്‍ ദേനാ ബാങ്കില്‍ എംഡിയും സിഇഒയും ആയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ക്രെഡിറ്റ് കമ്മിറ്റിയുടെ തലവനായ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും ചീഫ് ക്രെഡിറ്റ് ഓഫീസറായും പ്രവര്‍ത്തിച്ചുണ്ട്.