മുത്തൂറ്റ് ആഷിയാന സ്‌നേഹസംഗമം 2019

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, September 17, 2019

കൊച്ചി:  2018ലെ പ്രളയത്തില്‍ വീടുകള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നതിനായി മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍ ആരംഭിച്ച പദ്ധതിയാണ് മുത്തൂറ്റ് ആഷിയാന. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതിനോടകം 127 വീടുകളുടെ നിര്‍മ്മാണം ആരംഭിക്കുകയും അതില്‍ 44 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. 500 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് ബെഡ് റൂം, അടുക്കള, ഹാള്‍, ടോയ്‌ലറ്റ്, എന്നിവ ഉള്‍പ്പെടുന്ന ഈ വീടുകള്‍ക്ക് 5,20,000/- രൂപയാണ് ചെലവ് വരുന്നത്.

മുത്തൂറ്റ് ആഷിയാന പദ്ധതിയിലെ പണി പൂര്‍ത്തിയായ 44 വീടുകളിലെ കുടുംബാംഗങ്ങളുടെ ഒരു സ്‌നേഹസംഗമം ഇന്ന് എം ജി റോഡിലെ ഹോട്ടല്‍ അബാദ് പ്ലാസയില്‍ വച്ച് നടത്തപ്പെട്ടു. പ്രശസ്ത സിനിമാതാരം അനൂപ് മേനോന്‍ വിശിഷ്ടാതിഥി ആയിരുന്നു. എറണാകുളം എം.പി. ഹൈബി ഈഡന്‍, ആലുവ എം.എല്‍.എ. അന്‍വര്‍ സാദത്ത് എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു.

മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് തോമസ് മുത്തൂറ്റ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് ജേക്കബ് മുത്തൂറ്റ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ്ജ് എം ജേക്കബ്, സി.ജി.എം. കെ. ആര്‍. ബിജിമോന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

44 വീടുകള്‍ക്കും ‘ഭാവിയില്‍ സംഭവിക്കാവുന്ന കേടുപാടുകളില്‍ നിന്നും, നാശനഷ്ടങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കുന്നതിനായ് മുത്തൂറ്റ് ഹോം പ്രൊട്ടക്ടര്‍ ഇന്‍ഷുറന്‍സ് കവറേജും നല്‍കി. മുത്തൂറ്റ് ഗ്രുപ്പിന് ഈ കുടുംബങ്ങളോടുള്ള സ്‌നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമായി പുതിയ വീട്ടിലേക്ക് വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിനായ് സഹായവും നല്‍കി.

സമൂഹത്തിന്റെ ഉന്നമനത്തിനായ് എല്ലായ്‌പ്പോഴും പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണ് മുത്തൂറ്റ് ഗ്രൂപ്പെന്നും, ഒരു കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുന്നത് വഴി ആ കൂടുംബങ്ങളെ അവരുടെ സാധാരണ ജീവിതത്തിലേക്ക് എളുപ്പത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ കഴിയും എന്ന് വിശ്വസുക്കുന്നതായും ശ്രീ. ജോര്‍ജ്ജ് തോമസ് മുത്തൂറ്റ് പറഞ്ഞു.

×