ചിക്കന്‍ ടാക്കോയില്‍ പുതിയ രണ്ട് വേരിയന്റുകളുമായി ടാക്കോ ബെല്‍

New Update

കൊച്ചി:  ലോകത്തെ പ്രമുഖ റെസ്റ്റോറന്റ് ബ്രാന്‍ഡായ ടാക്കോ ബെല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മെനു ഇനമായ നേക്കഡ് ചിക്കന്‍ ടാക്കോയില്‍ പുതിയ രണ്ട് വേരിയന്റുകള്‍ അവതരിപ്പിച്ചു. മൈല്‍ഡ്, വൈല്‍ഡ് എന്നീ നേക്കഡ് ചിക്കന്‍ ടാക്കോ ആണ് അവതരിപ്പിച്ചത്.

Advertisment

publive-image

ഇന്ത്യയില്‍ അവതരിപ്പിച്ചതിനുശേഷം നേക്കഡ് ചിക്കന്‍ ടാക്കോസിന് ലഭിച്ച അപാരമായ സ്‌നേഹത്തിന്റെ ഫലമായാണ് പുതിയ വകഭേദങ്ങള്‍ എത്തിയിരിക്കുന്നത്.

പുതിയ വൈല്‍ഡ് നേക്കഡ് ചിക്കന്‍ ടാക്കോയുടെ ഷെല്‍ ചൂടുള്ള സുഗന്ധവ്യഞ്ജനങ്ങളാല്‍ മൂടപ്പെട്ടതാണ്. കൂടാതെ മെക്‌സിക്കന്‍ സ്ലോവ്, ചീര, തക്കാളി സല്‍സ, ചീസ് എന്നിവയാല്‍ നിറഞ്ഞിരിക്കുന്നു. ഏറ്റവും രുചികരമായ അനുഭവമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

മൊരിഞ്ഞതും യഥാര്‍ത്ഥ നേക്കഡ് ചിക്കന്‍ ടാക്കോയുടെ സത്ത അടങ്ങിയതുമാണ് മൈല്‍ഡ് നേക്കഡ് ചിക്കന്‍ ടാക്കോ.

publive-image

തണുത്ത റാഞ്ച് സോസ്, ഫ്രഷ് ചീര, ഫിയസ്റ്റ സല്‍സ സാലഡ്, ചെഡ്ഡാര്‍, മൊസറല്ല ചീസ് എന്നിവയാല്‍ നിറഞ്ഞതാണ് മൈല്‍ഡ് നേക്കഡ് ചിക്കന്‍ ടാക്കോ.ഇൗ ചേരുവകളെല്ലാം മൈല്‍ഡ് ചിക്കന്‍ ടാക്കോയെ എല്ലാ ടാക്കോ ബെല്‍ ആരാധകരുടെ പട്ടികയിലും നിര്‍ബന്ധമായും കഴിക്കേണ്ട ഒരു ഇനമാക്കി മാറ്റുന്നു.

രണ്ട് പുതിയ വേരിയന്റുകളും ഇപ്പോള്‍ എല്ലാ ടാക്കോ ബെല്‍ റെസ്റ്റോറന്റുകളിലും ലഭ്യമാമണ്. 149 രൂപ മാത്രമാണ് വില.

Advertisment