ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
കൊച്ചി: ഇന്ത്യന്‍ യൂസേഴ്‌സ് ഓഫ് എസ്എപി (INDUS) ഏര്‍പ്പെടുത്തിയ എസ്എപി ഏയ്‌സ് അവാര്‍ഡ് 2019-ല്‍ എസ്എംഇ വിഭാഗത്തില്‍ ധനകാര്യ രംഗത്തെ പ്രവര്‍ത്തന മികവിനുള്ള അവാര്‍ഡ് നിറ്റാ ജെലാറ്റിന്‍ ഇന്ത്യ കരസ്ഥമാക്കി. മുംബൈയില്‍ നടന്ന എസ്എപി ഏയ്‌സ് അവാര്‍ഡുദാന ചടങ്ങില്‍ ഇന്‍ഡസ് ബോര്‍ഡ് മെമ്പര്‍ സുബ്രത ഡേയില്‍ നിന്നും നിറ്റാ ജെലാറ്റിന്‍ ഇന്ത്യ ഐടി വിഭാഗം മേധാവി മഞ്ജുഷ ദേവി അവാര്‍ഡ് ഏറ്റുവാങ്ങി.
Advertisment
2018 ജനുവരി 1 മുതല്‍ 2019 ജൂണ്‍ 30 വരെ നടപ്പാക്കിയ പദ്ധതികളാണ് അവാര്‍ഡിനായി പരിഗണിച്ചത്. കോസ്റ്റിങ് മോഡ്യൂള്‍ വികസിപ്പിച്ചതിനാണ് നിറ്റാ ജെലാറ്റിന്‍ കമ്പനിയെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. കേരളത്തില്‍ നിന്നും എസ്എപി ഏയ്‌സ് അവാര്‍ഡ് കരസ്ഥാമാക്കുന്ന ആദ്യ കമ്പനിയാണ് നിറ്റാ ജെലാറ്റിന്‍ ഇന്ത്യ.