കൊച്ചി: അത്യാധുനിക സൗകര്യങ്ങളോടെ വിദഗ്ധ ചികിത്സയും മികച്ച വൈദ്യ പരിശോധനയും മിതമായ നിരക്കില്‍ ലഭ്യമാക്കുന്ന പ്രൈമെഡിക്കല്‍ ആശുപത്രി എറണാകുളം ഹോസ്പിറ്റല്‍ റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു.
അള്‍ട്രാ സൗണ്ട് ത്രീ ഡി സ്‌കാന്‍, കളര്‍ ഡോപ്ലര്‍, എക്കോ കാര്‍ഡിയോഗ്രാം, ടി.എം.ടി, ഡിജിറ്റല്‍ എക്‌സ്‌റേ, പി.എഫ്.ടി, എന്‍.സി.വി, ഇ.സി.ജി, ഇ.ഇ.ജി തുടങ്ങിയ സംവിധാനങ്ങളും ഇവിടെ ഉണ്ട്. ഫാര്‍മസിയും പൂര്‍ണസജ്ജമായ ലാബ് സേവനങ്ങളും ലഭ്യമാണ്.
ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, പള്‍മനോളജി, ഗ്യാസ്ട്രോഎന്ററോളജി, ഓര്‍ത്തോപീഡിക്‌സ്, എന്‍ഡോക്രൈനോളജി, ഡെര്‍മറ്റോളജി, കാര്‍ഡിയോളജി, ന്യൂറോളജി വിഭാഗങ്ങളിലായി വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണെന്ന് പ്രൈമെഡിക്കല്‍ എംഡി അഫ്‌നാസ് അഹമ്മദ് പറഞ്ഞു.
പ്രൈമെഡിക്കലിന്റെ ഉദ്ഘാടനം ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം.എ.യൂസഫലി നിര്‍വഹിച്ചു. ലുലു എക്‌സ്‌ചേഞ്ച് എം.ഡി അദീബ് അഹമ്മദ്, നിയാസ് അഹമ്മദ്, അബ്ദുല്‍ ഹമീസ് കെ സി, ഗഫൂര്‍ അഹമ്മദ്, ഹൈബി ഈഡന്‍ എം.പി, ടി.ജെ.വിനോദ് എം.എല്‍.എ എന്നിവര്‍ സംബന്ധിച്ചു.