രാജേഷ് കുമാര്‍ ട്രാന്‍സ്‌യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടര്‍

New Update

കൊച്ചി:  ട്രാന്‍സ്‌യൂണിയന്‍ സിബിലിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായി രാജേഷ് കുമാര്‍ നിയമിതനായി. ട്രാന്‍സ്‌യൂണിയന്റെ ഏഷ്യാ മേഖലാ പ്രസിന്റായി നിയമിതനായ സതീഷ് പിള്ളയില്‍ നിന്നാണ് രാജേഷ് കുമാര്‍ ചുമതല ഏറ്റെടുക്കുന്നത്.

Advertisment

publive-image

ഹോങ്കേങ്, ഫിലിപ്പൈന്‍സ്, ഇന്ത്യ എന്നിവിടങ്ങളുടെ ചുമതലയാണ് സതീഷ് പിള്ളയ്ക്കുള്ളത്. ട്രാന്‍സ് യൂണിയന്‍ സിബിലില്‍ ചുമതല ഏല്‍ക്കും മുന്‍പ് രാജേഷ് കുമാര്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ റീട്ടെയില്‍ ക്രെഡിറ്റ് ആന്റ് റിസ്‌ക്ക് വിഭാഗം മേധാവിയായിരുന്നു.

എച്ച്ഡിഎഫ്‌സി ബാങ്കില്‍ രണ്ടു ദശാബ്ദത്തെ അനുഭവ സമ്പത്താണ് രാജേഷിനുള്ളത്.

Advertisment