വിവിധ സിലബസുകളില്‍ അഞ്ച് മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി റിജു ആന്‍ഡ് പി എസ് കെ ക്ലാസ്സസ് ആവിഷ്കരിച്ചിരിക്കുന്ന പുതിയ മൊബൈല്‍ ആപ്പ്, ' റിജു ആന്‍ഡ് പി എസ് കെ ജൂണിയറി'ന്‍റെ ലോഗോ പ്രകാശനം കഴക്കൂട്ടത്തുള്ള കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിലെ മാജിക് പ്ലാനറ്റില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ നിര്‍വ്വഹിച്ചു.
വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, മാജിക് അക്കാദമി എക്സിക്കുട്ടീവ് ഡയറക്ടര്‍ പ്രൊഫ. ഗോപിനാഥ് മുതുകാട് എന്നിവര്‍ ചേര്‍ന്ന് ലോഗോ ഏറ്റുവാങ്ങി.
മേയര്‍ അഡ്വ. കെ. ശ്രീകുമാര്‍, യുണിസെഫ് ചീഫ് ഓഫീസര്‍ ജോബ് സഖറിയ, റിജു ആന്‍ഡ് പി എസ് കെ ജൂണിയര്‍ മാനേജിംഗ് ഡയറക്ടര്‍ പി. സുരേഷ്കുമാര്‍, റിജു ആന്‍ഡ് പി എസ് കെ ക്ലാസ്സസ് ഡയറക്ടര്‍ അനില്‍കുമാര്‍ വി., ചന്ദ്രസേനന്‍ മാതൃമല എന്നിവര്‍ സന്നിഹിതരായിരുന്നു.
പത്താം ക്ലാസ് വരെയുള്ള വിവിധ സ്കോളര്‍ഷിപ് പരീക്ഷകള്‍ക്കും പ്ലസ്ടുവിന് ശേഷം കുട്ടികള്‍ ആഭിമുഖികരിക്കേണ്ടി വരുന്ന വിവിധ മത്സരപരീക്ഷകള്‍ക്കും അഞ്ച് മുതല്‍ 10 വരെ കാലയളവില്‍ തന്നെ യഥാര്‍ത്ഥ പരീക്ഷകളുടെ പശ്ചാത്തലത്തില്‍ പരിശീലനം നല്‍കാന്‍ സഹായിക്കും വിധമാണ് ഈ മൊബൈല്‍ ആപ്പ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ദീര്‍ഘ കാലയളവില്‍ കുട്ടികളുടെ അഭിരുചി കണ്ടെത്താനും അഭിരുചിക്കൊത്ത മത്സരപരീക്ഷകളില്‍ പരിശീലനം നല്‍കാനും കൂടി മൊബൈല്‍ ആപ്പിന് കഴിയുമെന്ന് റിജു ആന്‍ഡ് പി എസ്. കെ. ജൂണിയര്‍ മാനേജിംഗ് ഡയറക്ടര്‍ പി. സുരേഷ്കുമാര്‍ അറിയിച്ചു.