കൊച്ചി: കോവിഡ് 19 വൈറസിനെ എതിരായ പോരാട്ടത്തിന് വാര്‍ഷിക ലാഭത്തിന്റെ 0.25% സംഭാവന നല്‍കുമെന്ന് എസ് ബി ഐ. ബാങ്കിന്റെ സി എസ് ആര്‍ ഫണ്ടില്‍ നിന്നാണ് ഈ തുക നല്‍കുക.
കോവിഡ് 19ന് എതിരായ പോരാട്ടത്തിന് സി എസ് ആര്‍ തുക ഉപയോഗിക്കുന്നതിന് നേരത്തെ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം അനുമതി നല്‍കിയിരുന്നു.
/sathyam/media/post_attachments/jhKK5Y4TZ4zyX2tMZb48.jpg)
രാജ്യത്തെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകളുമായി സഹകരിച്ച് നിരാലംബരായ ആളുകള്‍ക്ക് സഹായമെത്തിക്കും. ആരോഗ്യ സംരക്ഷണവും, ശുചിത്വവും, ദുരന്ത നിവാരണവും ഉള്‍പ്പെടെയുള്ളവ പ്രോത്സാഹിപ്പിക്കുന്ന നടപടികളിലും ശ്രദ്ധ കേന്ദ്രീകരിക്കും.
രാഷ്ട്രം ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്ന് എസ് ബി ഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു.’ഈ നിര്‍ണായക കാലഘട്ടത്തിനിടയില്‍ തങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കും സമൂഹങ്ങള്‍ക്കുമുള്ള പിന്തുണ ഏറ്റവും മികച്ച രീതിയില്‍ തുടരും.
എല്ലാ കോര്‍പ്പറേറ്റുകളും മുന്നോട്ട് വരുകയും സഹായങ്ങള്‍ നല്‍കുകയും വേണം. ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ചുറ്റുമുള്ള ആളുകള്‍ക്കുമായി എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുകയും വേണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.