ഗിഫ്റ്റ് സിറ്റിയില്‍ ഗുജറാത്തിലെ ഏറ്റവും ഉയരമുള്ള ഫ്‌ളാറ്റ് സമുച്ചയവുമായി ശോഭ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ശോഭ ഗുജറാത്തിലെ ആഗോള ധനകാര്യ, ടെക്‌നോളജി ഹബ്ബായ ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക് (ഗിഫ്റ്റ്) സിറ്റിയില്‍ ആദ്യ പാര്‍പ്പിട സമുച്ചയം ശോഭ ഡ്രീം ഹൈറ്റ്‌സ് അവതരിപ്പിച്ചു. 33 നിലയുള്ള നിര്‍ദ്ദിഷ്ട സമുച്ചയം ഗുജറാത്തിലെ തന്നെ ഏറ്റവും ഉയരമുള്ള പാര്‍പ്പിട പദ്ധതിയാണ്.

Advertisment

publive-image

ആഡംബരത്തോടൊപ്പം ആധുനിക കാലത്തെ സുഖ സൗകര്യങ്ങള്‍ക്കും പ്രാമുഖ്യം നല്‍കിയാണ് ശോഭ ഹൈറ്റ്‌സിലെ ഓരോ വീടും രൂപകല്‍പന ചെയ്തിരിക്കുന്നത്. രണ്ട് ടവറുകളിലായി 474 യൂണിറ്റുകളാണ് പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള 1 ബിഎച്ച്‌കെ, 2 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റുകളാണ് ഇതില്‍ ഉള്ളത്.

ഇതിന് പുറമേ 3 നിലകളില്‍ 8000 ച.അടി ക്ലബ് ഹൗസ്, ക്രിക്കറ്റ് പിച്ച്, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, സ്വിമ്മിങ് പൂള്‍, ജിംനേഷ്യം, ടെന്നിസ് കോര്‍ട്ട് തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായുള്ള മറ്റ് സൗകര്യങ്ങള്‍.

ആധുനിക കാലത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളോടെയുള്ള ഭവനങ്ങളാണ് ശോഭ ഹൈറ്റ്‌സിലൂടെ ലഭ്യമാക്കുന്നതെന്ന് ശോഭ ലിമിറ്റഡ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജെ.സി. ശര്‍മ പറഞ്ഞു.

Advertisment