/sathyam/media/media_files/xVOPmLEjvokhiY24Ksth.jpg)
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ കൊറിയര്‍ സേവനത്തിലേക്കും. 'എക്‌സ്ട്രീം' എന്ന പുതിയ സംരംഭത്തിനാണ് സൊമാറ്റോ രൂപം നല്‍കിയിരിക്കുന്നത്. മൂന്ന് ദശലക്ഷത്തിലധികം പേരുടെ ഇരുചക്ര വാഹന വിഭാഗത്തെ ഉള്‍ക്കൊള്ളിച്ചാണ് കൊറിയര്‍ സേവനം.
പരമാവധി 10 കിലോ വരെ ഭാരമുള്ള കൊറിയറുകള്‍ അയയ്ക്കാന്‍ സാധിക്കും. ഡോക്യുമെന്റുകള്‍, മരുന്നുകള്‍, ഭക്ഷണം, പലചരക്ക്, വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ തുടങ്ങിയവയാണ് അയയ്ക്കാനാകുന്നത്. ആദ്യ ഘട്ടത്തില്‍ സൊമാറ്റോ ഭക്ഷണവിതരണം ചെയ്യുന്ന 750-800 നഗരങ്ങളില്‍ എക്‌സ്ട്രീം സേവനം ലഭ്യമാണ്.
രാജ്യത്തെ ചെറുതും വലുതുമായ വ്യാപാരികളെ ലക്ഷ്യമിട്ടാണ് എക്‌സ്ട്രീമിന് രൂപം നല്‍കിയിരിക്കുന്നത്. ദൂരത്തിന് അനുസൃതമായി ഡെലിവറി ഫീസ് ഈടാക്കും. ആദ്യ കിലോ മീറ്ററിന് 25 രൂപയാണ് നിരക്ക്. ഓരോ കിലോമീറ്റര്‍ കൂടുംതോറും താരിഫ് നിരക്ക് ആനുപാതികമായി ഉയരും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us