New Update
/sathyam/media/media_files/2SmLnnrDlnQwj1XM9Ao0.jpg)
തിരുവനന്തപുരം: സാങ്കേതിക തകരാര്‍ കാരണം എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി ലാന്‍ഡിങ് നടത്തുന്നതും വിമാന സര്‍വീസുകള്‍ മണിക്കൂറുകളോളം വൈകുന്നതും പതിവാകുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ പലതും മണിക്കൂറുകളോളമാണ് താമസിക്കുന്നത്.
Advertisment
നിരവധി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു. യാത്രക്കാര്‍ക്ക് ഭക്ഷണമോ, താമസമോ സൗകര്യങ്ങള്‍ പോലും ഒരുക്കി നല്‍കാറില്ല. എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് നല്‍കി വന്നിരുന്ന സൗജന്യ ഭക്ഷണവും നിര്‍ത്തലാക്കി.
ആറു മാസത്തിനിടെ രാജ്യത്തും പുറത്തുമായി എയര്‍ ഇന്ത്യ അടിയന്തരമായി തിരിച്ചിറക്കിയത് നാല്‍പ്പതിലധികം വിമാനങ്ങളാണ്. സാങ്കേതിക പരിശോധനകളിലെ പിഴവാണ് പലപ്പോഴും തിരിച്ചിറക്കലിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us