/sathyam/media/media_files/cKZwJyHpOKdZGWP3RwNM.jpg)
ന്യൂഡല്‍ഹി: ആര്‍.ബി.ഐ. നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് മൂന്ന് സഹകരണ ബാങ്കുകള്‍ക്ക് പിഴ ചുമത്തി റിസര്‍വ് ബാങ്ക്. ഒരു എന്‍.ബി.എഫ്.സിക്കും റിസര്‍വ് ബാങ്ക് പണ പിഴ ചുമത്തിയിട്ടുണ്ട്.
അണ്ണാസാഹെബ് മഗര്‍ സഹകാരി ബാങ്ക് ലിമിറ്റഡ്, ദി ജവഹര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ജനതാ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ഫിന്‍ക്വസ്റ്റ് ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്.
കെ.വൈ.സി, നിക്ഷേപ അക്കൗണ്ടുകളുടെ കൈകാര്യം എന്നിവയിലെ ചില വ്യവസ്ഥകള്‍ പാലിക്കാത്തതിന് മഹാരാഷ്ട്രിലെ പൂനെയിലെ അണ്ണാസാഹെബ് മഗര്‍ സഹകാരി ബാങ്ക് ലിമിറ്റഡിന് നാലു ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് ബാങ്ക് പെനല്‍ ചാര്‍ജ് ഈടാക്കുന്നില്ലെന്നതും പിഴ ഈടാക്കാന്‍ കാരണമായി.
കെവൈസി വിവരങ്ങള്‍ പുതുക്കാത്തതിനാണ് മഹാരാഷ്ട്രയിലെ പാല്‍ഘറിലെ ജവഹര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്. ഉപഭോക്താക്കളുടെ കെവൈസി കാലാനുസൃതമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സംവിധാനം ബാങ്ക് ഏര്‍പ്പെടുത്തിയിരുന്നില്ല.
'ഫ്രോഡ്‌സ് മോണിറ്ററിംഗ് ആന്‍ഡ് റിപ്പോര്‍ട്ടിംഗ് മെക്കാനിസം' സംബന്ധിച്ച് ആ.ര്‍.ബി.ഐ. പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് മഹാരാഷ.രടയിലെ ജനതാ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ആര്‍.ബി.ഐ. ഒരു ലക്ഷം രൂപ പിഴ ചുമത്തി.
ജനതാ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് കാലതാമസത്തോടെയാണ് തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആര്‍.ബി.ഐ. ചൂണ്ടിക്കാട്ടി. കെ.വൈ.സി. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് മുംബൈയിലെ ഫിന്‍ക്വസ്റ്റ് ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് ആര്‍.ബി.ഐ. 1.20 ലക്ഷം രൂപ പിഴ ചുമത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us