പുനെയില്‍ ഓഫീസ് സ്ഥലമെടുത്തു; ടെസ്‌ല ഇന്ത്യയിലേക്ക്

പഞ്ചശില്‍ ബിസിനസ് പാര്‍ക്കിലെ ബി വിങ്ങിന്റെ ഒന്നാം നിലയില്‍ 5,850 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് വാടകയ്‌ക്കെടുത്ത ഓഫീസ് സ്ഥലം. 

New Update
tesla12

മുംബൈ: എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ലയുടെ ഇന്ത്യന്‍ ചാപ്റ്റര്‍ ടെസ്‌ല ഇന്ത്യ മോട്ടോര്‍ ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യന്‍ വിപണിയിലേക്ക്. പുനെയിലെ പഞ്ചശില്‍ ബിസിനസ് പാര്‍ക്കിലെ ഓഫീസ് സ്ഥലം അവര്‍ പാട്ടത്തിനെടുത്തു. പഞ്ചശില്‍ ബിസിനസ് പാര്‍ക്കിലെ ബി വിങ്ങിന്റെ ഒന്നാം നിലയില്‍ 5,850 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് വാടകയ്‌ക്കെടുത്ത ഓഫീസ് സ്ഥലം. 

Advertisment

ടേബിള്‍സ്‌പേസ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡുമായി ടെസ്‌ല അഞ്ച് വര്‍ഷത്തെ ലീസ് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്, പ്രതിമാസം 11.65 ലക്ഷം രൂപ വാടകയും 34.95 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും 60 മാസത്തെ പാട്ടകരാറിന്റെ ഭാഗമാണ്. 10,77,181 ചതുരശ്രയടി വിസ്തൃതിയിലാണ് പഞ്ചശില് ബിസിനസ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്.

നഗര്‍ റോഡില്‍നിന്ന് 500 മീറ്റര്‍ അകലെയും പൂനെ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയും വിമന്‍ നഗറിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെയും ഇവി ബാറ്ററികളുടെയും നിര്‍മാണ സൗകര്യം ഇന്ത്യയില്‍ സ്ഥാപിക്കാനുള്ള ഉദ്ദേശ്യം കമ്പനിക്കുണ്ട്.  

Advertisment