biകോട്ടയം: ഉപഭോക്താക്കളെ കൂട്ടാന്‍ ജിയോയോട് മത്സരിച്ച് ബി.എസ്.എന്‍.എല്‍.റിലയന്‍സ് ജിയോ 98 ദിവസത്തെ വാലിഡിറ്റിയുള്ള പുതിയ പ്ലാന്‍ അവതരിപ്പിച്ചപ്പോള്‍ 997 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചാണ് ബി.എസ്.എന്‍.എല്‍. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്.
ജിയോയുടെ പുതിയ പ്ലാന്‍ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്ക് പ്ലാന്‍ ലഭ്യമാണ്. അണ്‍ലിമിറ്റഡ് 5ജി, അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍, പ്രതിദിനം 100 എസ്.എം.എസുകള്‍ തുടങ്ങിയവ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ജിയോ ക്ലൗഡ്, ജിയോ സിനിമ, ജിയോ ടിവി സ്യൂട്ട് ആപ്പുകളിലേക്കുള്ള ആക്‌സസും ലഭിക്കുന്നതാണ്.
5ജി കണക്റ്റിവിറ്റി ഇല്ലാത്ത പ്രദേശത്ത് എത്തിയാല്‍ പ്രതിദിനം 2ജിബി 4ജി ഡാറ്റ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. ദൈര്‍ഘ്യമേറിയ വാലിഡിറ്റി ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപ്രദമാണ് പുതിയ പ്ലാന്‍ ജിയോ അവതരിപ്പിച്ചത്. ബി.എസ്.എന്‍.എല്ലിന്റെ 977 രൂപയുടെ പ്ലാന് 160 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുക. 320 ജിബി ഡേറ്റ(പ്രതിദിനം 2ജിബി) അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവനേസ 100 എസ്.എം.എസ്. എന്നിവ പ്ലാനില്‍ ലഭ്യമാണ്. ദൈര്‍ഘ്യമേറിയ വാലിഡിറ്റി ആഹ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനപ്രദമാണ് ബി.എസ്.എന്‍.എല്ലിന്റെ പുതിയ പ്ലാന്‍.
നിരക്ക് കൂട്ടിയ ജിയോ ഉള്‍പ്പടെയുള്ള സ്വകാര്യ ടെലികോം കമ്പനികള്‍ക്കു വന്‍ വെല്ലുവിളിയാണ് ബി.എസ്.എന്‍.എല്‍. ഉയര്‍ത്തുന്നത്. ഇതിനോടകം രാജ്യവ്യാപകമായി ലക്ഷക്കണക്കിന് ആളുകള്‍ ബി.എസ്.എന്‍.എല്ലിലേക്ക് പേര്‍ട്ട് ചെയ്തു എത്തിയിട്ടുണ്ട്.
ഈ ദീപാവലിയോടെ 50000 ടവറുകളിലേക്ക് 4ജി എത്തിക്കാനുള്ള ശ്രമത്തിലാണ് ബി.എസ്.എല്‍.എല്‍. ഇതില്‍ 35,000 ടവറുകളില്‍ ലഭ്യമായി കഴിഞ്ഞു. കഴിഞ്ഞ മാസമാണ് 25000 4ജി ടവറുകള്‍ എന്ന നേട്ടം ബി.എസ്.എന്‍.എല്‍. നേടിയത്. ടാറ്റാ കണ്‍സള്‍ട്ടന്‍സിയുടെ മികച്ച പ്രവര്‍ത്തനമാണ് അതിവേഗം 4ജി വ്യാപനത്തിന് ചുക്കാന്‍ പിടിക്കുന്നത്. 2025 ജൂണോടെ ഒരുലക്ഷം 4ജി സൈറ്റുകള്‍ എന്ന ലക്ഷ്യത്തോടെയാണ് ബി.എസ്.എന്‍.എല്‍. പ്രവര്‍ത്തിക്കുന്നത്.