ആഗോള എതിരാളികളോട് മത്സരിക്കാന്‍ അന്താരാഷ്ട്ര സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ഉടന്‍ ലയിപ്പിക്കും; ലയനം മാസങ്ങള്‍ക്കുള്ളില്‍

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലയനം ഫലപ്രാപ്തിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

New Update
exchanges business news

മുംബൈ: ആഗോള എതിരാളികളോട് മത്സരിക്കാന്‍ ഒരു ഏകീകൃത പ്ലാറ്റ്‌ഫോം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ  ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററിലെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെയും ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെയും അന്താരാഷ്ട്ര സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ഉടന്‍ ലയിപ്പിക്കും.

Advertisment

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലയനം ഫലപ്രാപ്തിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി.എസ്.ഇയുടെ ഇന്ത്യ ഇന്റര്‍ നാഷണല്‍ എക്‌സ്‌ചേഞ്ച് ലിമിറ്റഡ് ഐഎഫ്എസ്സിയിലെ ആദ്യത്തെ അന്താരാഷ്്രട എക്‌സ്‌ചേഞ്ചാണിത്.

ഇന്‍ഡെക്സ്, സിംഗിള്‍ സ്റ്റോക്ക് ഡെറിവേറ്റീവുകള്‍ തുടങ്ങിയ സാമ്പത്തിക വിപണി ഉല്‍പന്നങ്ങളുടെ ശ്രേണിയില്‍ നിക്ഷേപകര്‍ക്ക് 22 മണിക്കൂര്‍ ട്രേഡിംഗ് ഈ എക്സ്ചേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്. കമ്മോഡിറ്റി ഡെറിവേറ്റീവുകള്‍, കറന്‍സി ഡെറിവേറ്റീവുകള്‍, ഡെറ്റ് സെക്യൂരിറ്റികള്‍.
എന്‍എസ്ഇ ഇന്റര്‍നാഷണല്‍ എക്സ്ചേഞ്ച് 2017 ജൂണ്‍ 5ന് വ്യാപാരം ആരംഭിച്ചു. ഇന്‍ഡെക്സ് ഡെറിവേറ്റീവുകള്‍, സ്റ്റോക്ക് ഡെറിവേറ്റീവുകള്‍, കറന്‍സി ഡെറിവേറ്റീവുകള്‍, കമ്മോഡിറ്റി ഡെറിവേറ്റീവുകള്‍, ഡെറ്റ് സെക്യൂരിറ്റികള്‍ എന്നിവയുള്‍പ്പെടെ സമാന ഉത്പന്നങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. 

ബ്ലൂംബെര്‍ഗ് സമാഹരിച്ച ഡാറ്റ പ്രകാരം, ജൂലൈയില്‍ എന്‍എസ്ഇ ഇന്റര്‍നാഷണല്‍ എക്സ്ചേഞ്ചിന്റെ പ്രധാന ഉല്‍പ്പന്നമായ ജിഐഎഫ്ടി നിഫ്റ്റിയുടെ ഓപ്പണ്‍ കരാറുകളുടെ ശരാശരി എണ്ണം 32,934 ആയിരുന്നു. സിംഗപ്പൂര്‍ എക്സ്ചേഞ്ച് ലിമിറ്റഡില്‍ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ ആദ്യ അഞ്ച് വ്യാപാര ദിനങ്ങളിലെ 60,884 ഫ്യൂച്ചര്‍ കരാറുകളേക്കാള്‍ കുറവാണ് ഇത്.

ലയനം ആസൂത്രണം ചെയ്തതുപോലെ നടന്നാല്‍ ഗിഫ്റ്റ് നിഫ്റ്റിയുടെ അളവ് ഗണ്യമായി വര്‍ധിക്കും. വിദേശ നിക്ഷേപകര്‍ക്ക് കറന്‍സി ഡെറിവേറ്റീവുകള്‍ പോലുള്ള ഫ്യൂച്ചേഴ്‌സ് കരാറിന് അപ്പുറത്തുള്ള മറ്റ് ഉല്‍പ്പന്നങ്ങളും ഒരു സംയോജിത പ്ലാറ്റ്‌ഫോമിന് നല്‍കാന്‍ കഴിയുമെന്നും വിദഗ്ധര്‍ പറഞ്ഞു. 

Advertisment