കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ പിരിച്ചുവിടല്‍ പ്രഖ്യാപിച്ച് ആമസോണ്‍

ജീവനക്കാര്‍ക്ക് അവരുടെ സ്ഥിരമായ ശമ്പളവും ആനുകൂല്യങ്ങളും 60 ദിവസത്തേക്ക് ലഭിക്കുമെന്ന് കമ്പനി ഉറപ്പുനല്‍കി.

New Update
245778

ന്യൂയോര്‍ക്ക്: അടുത്തഘട്ട പിരിച്ചുവിടല്‍ പ്രഖ്യാപിച്ച് ആമസോണ്‍. കമ്പനിയുടെ കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ജോലി വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ച് ആമസോണ്‍. 

Advertisment

തീരുമാനം ആമസോണ്‍ സ്റ്റുഡിയോ, ആമസോണ്‍ പ്രൈം വീഡിയോ, ആമസോണ്‍ മ്യൂസിക് ഡിവിഷനുകളെയാണ് ബാധിച്ചത്. ഈ പിരിച്ചുവിടലുകള്‍ നിലവില്‍ ആമസോണിന്റെ കമ്മ്യൂണിക്കേഷന്‍ ഡിവിഷനുകളിലാണ് നടക്കുന്നത്. 

ജീവനക്കാര്‍ക്ക് അവരുടെ സ്ഥിരമായ ശമ്പളവും ആനുകൂല്യങ്ങളും 60 ദിവസത്തേക്ക് ലഭിക്കുമെന്ന് കമ്പനി ഉറപ്പുനല്‍കി. പിരിച്ചുവിട്ട ജീവനക്കാര്‍, ഡെഡ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്തതുപോലെ, പിരിച്ചുവിടല്‍ പാക്കേജുകള്‍, തൊഴില്‍ നിയമനത്തിനുള്ള സഹായം, ട്രാന്‍സിഷണല്‍ ആനുകൂല്യങ്ങള്‍   എന്നിവയ്ക്ക് അര്‍ഹരായിരിക്കുമെന്നും കമ്പനി അറിയിച്ചു.

Advertisment