/sathyam/media/media_files/ZpeePCNdDKe6dovsSXfJ.jpg)
ദുബൈ: ഏറ്റവും വലിയ കമ്പനികളുടെ ആഡംബര നൗകകൾ ഗൾഫിലും ഇന്ത്യയിലും എത്തിക്കുന്നതിനായി ഏരീസ് മറൈനുമായി കരാറിലെത്തി എമ്പയർ മറൈൻ ഗ്രൂപ്പ്​. ഇത്തവണത്തെ ദുബൈ ബോട്ട് ഷോയിൽ നടന്ന ചടങ്ങിലാണ്​ എമ്പയർ മറൈൻ സ്ഥാപക ചെയർമാൻ സി.കെ ഹുസൈനും നേവർ ആർക്കിടെക്ചർ മേഖലയിൽ ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനമായ ഏരീസ് ഗ്രൂപ്പിൻ്റെ ചെയർമാൻ സർ. സോഹൻറോയിയും കരാറിൽ ഒപ്പുവെച്ചത്​.
മിയാമി ഇന്റർനാഷണൽ ബോട്ട് ഷോ, ലോകത്തിലെ ഏറ്റവും വലിയ ആംസ്റ്റർഡാം മെറ്റ്സ് ഷോ, ജർമ്മനിയിലെ ഡസ്സൽ ഡഫ് ബോട്ട് ഷോ, അമേരിക്കയിലെ ഫ്ലോറിഡയിലെ ഫോർട്ട് ലോറിഡയിലെ ബോട്ട് ഷോ എന്നിവിടങ്ങളിൽ പങ്കെടുക്കുന്ന ഏക ഇന്ത്യൻ കമ്പനിയാണ് എമ്പയർ മറൈൻ. ഇനി വരാനിരിക്കുന്ന എക്സിബിഷനുകളിൽ രണ്ടു കമ്പനികളും ചേർന്നുള്ള കൺസോർഷ്യമായിരിക്കും പ്രദർശനത്തിൽ പങ്കെടുക്കുന്നതെന്ന് എമ്പയർ മാനേജിങ് ഡയറക്ടർ അജ്മൽ ഹുസൈൻ വാർത്താകുറിപ്പിൽ അറിയിച്ചു.
തൃശൂർ പുത്തൻചിറ സ്വദേശിയായ സി.കെ ഹുസൈൻ നേതൃത്വം നൽകുന്ന എമ്പയർ മറൈൻ ആഡംബര നൗകകളുടെ വിപണിയിൽ സജീവ സാന്നിധ്യമാണ്. യു.എസിലെയും യൂറോപ്പിലെയും ആസ്ട്രേലിയയിലെയും പ്രമുഖ ബ്രാൻഡുകളുടെ ഗൾഫ് വിതരണം എമ്പയർ മറൈനിലൂടെയാണ് ചെയ്യുന്നത്.
ലോകത്തിലെ ഒന്നാം നമ്പർ മറൈൻലൈറ്റ് നിർമ്മാതാക്കളായ ലുമി ടെക്ക് എന്ന അമേരിക്കൻ കമ്പനിയുടെയും, വെറ്റ് സൗണ്ട് ഓഡിയോയുടെയും ഇറ്റലിയുടെ ഓസ്‌കുലാട്ടി മറൈൻ കമ്പനിയുടെയും ഫെൻഡർ ടെക്സ് ഫ്രാൻസിന്റെയും അൾട്രാ ആങ്കർ തുർക്കിയുടെയും ഗൾഫ് വിതരണം എമ്പയർ മറൈന് ലഭിച്ചിട്ടുണ്ട്​. യു.എസിലെയും ബ്രസീലിലെയും ഹോളണ്ടിലെയും ഇറ്റലിയിലെയും സ്പെയിനിലെയും ആഡംബര ബോട്ട് നിർമ്മാതാക്കളുമായി സഹകരിച്ച്​ കേരളത്തിൽ കൊച്ചിയിൽ ഒരു ബോട്ട് നിർമ്മാണ ശാലയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായും വാർത്താ കുറിപ്പിൽ വെളിപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us