ഇടുക്കിയിൽ നിന്ന് പതിനാറുകാരനായ ബിസിനസ്‌കാരൻ ; അബ്രാർ ഫ്യൂച്ചര്‍ ടെകിന്റെ സിഇഒ അബ്രാർ സലിം നാടിനഭിമാനം

പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയ അബ്രാർ ഇപ്പോൾ MES ഹയർ സെക്കന്ററി സ്കൂളിൽ +1 നു കമ്പ്യൂട്ടർ സയൻസ് പഠിക്കുന്നു.അബ്രാർ ഫ്യൂച്ചർ ടെക് എന്നാണ് അബ്രാറിന്റെ കമ്പനിയുടെ പേ

New Update
sad

ഇടുക്കി:  കല്ലാർ മുണ്ടിയെരുമ സ്വദേശി ആയ +1 വിദ്യാർത്ഥി ആണ് അബ്രാർ. ഈ ചെറു പ്രായത്തിൽ തന്നെ സ്വന്തമായി ബിസിനസ്‌ ആരംഭിച്ച് വിജയം കൈവരിച്ചിരിക്കുകയാണ് അബ്രാർ.

Advertisment

പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയ അബ്രാർ ഇപ്പോൾ MES ഹയർ സെക്കന്ററി സ്കൂളിൽ +1 നു കമ്പ്യൂട്ടർ സയൻസ് പഠിക്കുന്നു.അബ്രാർ ഫ്യൂച്ചർ ടെക് എന്നാണ് അബ്രാറിന്റെ കമ്പനിയുടെ പേര്.ഇതിനോടകം തന്നെ കേരളത്തിനകത്തും പുറത്തും നിരവധി കസ്റ്റമേഴ്സ് ആണ് അബ്രാർ ഫുച്ചർ ടെക്നുള്ളത്.

വെബ് ഡിസൈയിനിങ്, പ്രോഗ്രാമിങ് ലാഗ്വേജ്സ്, ഗ്രാഫിക് ഡിസൈനിംങ്, ഡിജിറ്റൽ മാർക്കറ്റിംഗ്, പ്രൊജക്റ്റ്‌ മാനേജ്മെന്റ് തുടങ്ങി നിരവധി മേഖലകളിൽ ഈ പതിനാറുകാരൻ മികവ് തെളിയിച്ചു കഴിഞ്ഞു. ഇടുക്കിയിൽ നിന്ന് ആരംഭിച്ച് ഇപ്പോൾ UAE ൽ എത്തിനിൽക്കുകയാണ് അബ്രാറിന്റെ ബിസിനസ്‌ ലോകം.  

idukki local ABRAR
Advertisment