ആമസോൺ ഇന്ത്യയിൽ മൂന്നാം തലമുറ എക്കോ ഷോ 5 സ്‌മാർട്ട് ഡിസ്പ്ലേ അവതരിപ്പിച്ചിരിക്കുകയാണ്. വീട് എളുപ്പത്തിൽ നിരീക്ഷിക്കുന്നതിനും സ്ട്രീമിംഗ് കമ്പാറ്റിബിൾ സുരക്ഷാ ക്യാമറ വീഡിയോ ഫീഡുകൾക്കും ദൃശ്യ-ശ്രാവ്യ ഉള്ളടക്കം കാണുന്നതിനുമായി ബിൽറ്റ്-ഇൻ ക്യാമറയുള്ളതും 5.5 ഇ ഞ്ച് വലുപ്പമുള്ളതുമായ എക്കോ ഷോ 5 (3rd Gen) എന്ന കോംപാക്റ്റ് സ്മാർട്ട് ഡിസ്പ്ലേ അവതരിപ്പിച്ചു.
മുൻ തലമുറയെ അപേക്ഷിച്ച് 2X ബാസും കൂടുതൽ വ്യക്തമായ ശബ്ദവുമായി ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും മികവ് ശബ്ദമു ള്ളതാണ്എക്കോ ഷോ 5എക്കോ ഷോ 5 (3rd Gen) ഇപ്പോൾ ആമസോൺ, ഫ്ലിപ്കാർട് എന്നിവയിലും റീലിൻസ് ഡിജിറ്റൽ l, ക്രോമ എന്നിവയുടെ തിരഞ്ഞെടുത്ത ഓഫ്ലൈൻ സ്റ്റോറുകളിലും ലഭ്യമാണ്.
കോംപാക്റ്റ് 5.5 ഇഞ്ച് സ്‌മാർട്ട് ഡിസ്പ്ലേയും Alexa ഉപയോഗിച്ച് എളുപ്പത്തിൽ വീട് നിരീക്ഷിക്കുന്നതിനും സ്‌മാർട്ട് ഹോം കൺട്രോളുകളും സാധ്യമാകുന്ന ഒരു ബിൽറ്റ്-ഇൻ ക്യാമറ ഉൾപ്പെടെയുള്ള പുതിയ രൂപകൽപ്പനയിലാണ് പുതു തലമുറഎക്കോ ഷോ 5 വരുന്നത്.
മുൻ തലമുറയെ അപേക്ഷിച്ച് ഇരട്ടി ബാസും കൂടുതൽ വ്യക്തമായ ശബ്ദങ്ങളുമായി ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും മികച്ച ശബ്ദമു ള്ള എക്കോ ഷോ 5 ആണ് വിപണിയിലെത്തുന്നത്.
പ്രവർത്തനക്ഷമതയും വിനോദവും ഒരുമിപ്പിച്ചതിലൂടെ, ഉപയോക്താക്കൾക്ക് അവരുടെ സുരക്ഷാ ക്യാമറകളും വീഡിയോ ഡോർബെല്ലു കളും ഉൾപ്പെടെയുള്ള കമ്പാറ്റിബിൾ സ്‌മാർട്ട് ഹോം ഉപകരണങ്ങൾ കൈകാര്യം ചെയ്യാനും ടു-ഡു ലിസ്റ്റുകളും കല റുകളും നോക്കാനും, ഹാൻഡ്‌സ്-ഫ്രീ സംഗീതം പ്ലേ ചെയ്യാനും എക്കോ ഷോ5 സഹായിക്കുന്നു.