New Update
/sathyam/media/media_files/2025/03/29/szBY5W5jjmo6bt0oyqFF.jpg)
കൊച്ചി:സംയോജിത ഡിസൈന്‍, എഞ്ചിനീയറിംഗ്, നിര്‍മ്മാണ കമ്പനിയായ ആര്‍ഡീ എഞ്ചിനീയറിംഗ് ലിമിറ്റഡ്പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി ഐപിഒയിലൂടെ 580കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
Advertisment
500കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ80കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ഐഐഎഫ്എല്‍ ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്എന്നിവരാണ്ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.