ബന്ധന്‍ ഇന്നൊവേഷന്‍ ഫണ്ടുമായി ബന്ധന്‍ മ്യൂച്വല്‍ ഫണ്ട്

New Update
bandhan mutua.jpg

കൊച്ചി: മുന്‍നിര കമ്പനികളില്‍ നിക്ഷേപിക്കുന്നതിനായി ഓപ്പണ്‍-എന്‍ഡ് തീമാറ്റിക് ഫണ്ടായ ബന്ധന്‍ ഇന്നൊവേഷന്‍ ഫണ്ടുമായി ബന്ധന്‍ മ്യൂച്വല്‍ ഫണ്ട്.  പുതിയ ഫണ്ട് ഓഫര്‍ ഈ മാസം 10ന് തുടങ്ങി 24ന് അവസാനിക്കും. ഗണ്യമായ ഗവേഷണ-വികസന നിക്ഷേപം, ഉയര്‍ന്ന വൈദഗ്ധ്യമുള്ള-തൊഴിലാളി ചെലവുകള്‍, ഉയര്‍ന്ന മാര്‍ജിനുകള്‍ അല്ലെങ്കില്‍ വളര്‍ച്ച, അതുല്യ ഉല്‍പ്പന്നങ്ങള്‍ അല്ലെങ്കില്‍ സേവനങ്ങള്‍, നോണ്‍-ലീനിയര്‍ ബിസിനസ് മോഡലുകള്‍, ശ്രദ്ധേയമായ ബ്രാന്‍ഡ് സാന്നിധ്യം എന്നിവയുള്ള കമ്പനികളെയാണ് ഫണ്ട് ലക്ഷ്യമിടുന്നത്. ബന്ധന്‍ ഇന്നൊവേഷന്‍ ഫണ്ടിലെ നിക്ഷേപം ലൈസന്‍സുള്ള മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍, നിക്ഷേപ ഉപദേഷ്ടാക്കള്‍, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവയിലൂടെയും നേരിട്ടും നടത്താം.

Advertisment

ഇന്ത്യയുടെ അഭിവൃദ്ധി പ്രാപിക്കുന്ന ഇന്നൊവേഷന്‍ ലാന്‍ഡ്സ്‌കേപ്പ് ഒരു ആവേശകരമായ നിക്ഷേപ അവസരമാണ് നല്‍കുന്നത്. ഫിനാന്‍സ്, ഓട്ടോ, ടെക്നോളജി, ഹെല്‍ത്ത്കെയര്‍, വിനോദം, റീട്ടെയില്‍ തുടങ്ങിയ മേഖലകളില്‍. ആഗോള ഇന്നൊവേഷന്‍ റാങ്കിംഗില്‍ ഇന്ത്യയുടെ കുതിപ്പും ഡിജിറ്റല്‍ മീഡിയ, ഇ-കൊമേഴ്സ്, ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയ മേഖലകളിലെ അതിവേഗ മുന്നേറ്റവും മുതലെടുക്കുന്നതിനാണ് ബന്ധന്‍ ഇന്നൊവേഷന്‍ ഫണ്ട് രൂപകല്പന ചെയ്തിരിക്കുന്നത്, നവീകരണത്തെ അടിസ്ഥാനമാക്കിയുള്ള വളര്‍ച്ചയുടെ ഈ തരംഗത്തില്‍ ചേരാന്‍ നിക്ഷേപകരെ ക്ഷണിക്കുന്നുവെന്ന് ബന്ധന്‍ എഎംസിയുടെ സിഇഒ വിശാല്‍ കപൂര്‍ പറഞ്ഞു.

Advertisment