കൊച്ചി: ബന്ധന്‍ മ്യൂച്വല്‍ ഫണ്ട് ബന്ധന്‍ നിഫ്റ്റി ആല്‍ഫ ലോ വോലാറ്റിലിറ്റി 30 ഇന്‍ഡക്‌സ് ഫണ്ട് അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ (NFO) ജനുവരി 20 തിങ്കളാഴ്ച അവസാനിക്കും.
ഉയര്‍ന്ന റിസ്‌ക് എടുക്കാന്‍ താല്‍പര്യമുള്ള നിക്ഷേപകര്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കല്‍, വൈവിധ്യവല്‍ക്കരണം, വളര്‍ച്ചാ സാധ്യതയും സ്ഥിരതയും തമ്മിലുള്ള സന്തുലിതാവസ്ഥ എന്നിവ ലക്ഷ്യമിടുന്നവര്‍ക്ക് ഈ ഫണ്ട് അനുയോജ്യമാണ്.
നിക്ഷേപകര്‍ക്ക് ലൈസന്‍സുള്ള മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയോ നേരിട്ടോ ബന്ധന്‍ നിഫ്റ്റി ആല്‍ഫ ലോ വോളറ്റിലിറ്റി 30 ഇന്‍ഡക്സ് ഫണ്ടിലേക്ക് സബ്സ്‌ക്രൈബുചെയ്യാനാകും.